Asianet News MalayalamAsianet News Malayalam

കിടിലന്‍ ഫീച്ചറുകളും, ലിമോസിന്‍ പ്ലസ് വേരിയന്‍റും; പുത്തന്‍ കാർണിവലുമായി കിയ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, സീറ്റ് വെന്റിലേഷനോടുകൂടിയ 10-രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ചേർന്ന ലിമോസിൻ പ്ലസ് വേരിയന്റ് ആണ് പുത്തൻ താരം.

Kia Carnival MPV receives new variant added features in India
Author
Mumbai, First Published Sep 19, 2021, 10:14 PM IST

മുംബൈ: ഇന്ത്യൻ എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്.  2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ  പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറിയ വാഹനത്തിന്‍റെ  പുതിയ തലമുറയെ 2020 ഓഗസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ പരിഷ്‍കരിച്ച കാർണിവലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കിയ ഇന്ത്യ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഫീച്ചർ മാറ്റങ്ങളും ഒപ്പം പുതിയ ലിമോസിൻ പ്ലസ് വേരിയന്റുമാണ് 2021 കിയ കാർണിവലിന്റെ ആകർഷണം. ഇതോടൊപ്പം, എല്ലാ വേരിയന്റുകളുടെ വിലയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021 കാർണിവൽ പതിപ്പിന്റെ ആകർഷണം പുതിയ കിയ ലോഗോയാണ്. ഇതോടൊപ്പം കാർണിവലിന്റെ എല്ലാ വേരിയന്റുകൾക്കും ഇപ്പോൾ 18-ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് സ്റ്റാൻഡേർഡ് ആണ്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, സീറ്റ് വെന്റിലേഷനോടുകൂടിയ 10-രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ചേർന്ന ലിമോസിൻ പ്ലസ് വേരിയന്റ് ആണ് പുത്തൻ താരം.

ബിഎസ്6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് കരുത്ത് പകരുന്നത്. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ ട്രിമ്മുകളിൽ ഇപ്പോൾ പ്രീമിയം ലെഥറെറ്റ് സീറ്റുകൾ ലഭ്യമാണ്. അതേസമയം അടുത്തിടെ ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്.

വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എം.പി.വിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.

വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. മെയ് മാസത്തിൽ കാർണിവലിനായി സാറ്റിസ്ഫാക്ഷൻ ഗ്യാരണ്ടി സ്‍കീം കിയ അവതരിപ്പിച്ചിരുന്നു. ഈ സ്‍കീം അനുസരിച്ച് കാർണിവൽ വാങ്ങിയതിന് ശേഷം ഇഷ്‍ടപ്പെട്ടില്ലെങ്കിൽ കമ്പനി തന്നെ തിരികെ ആ വാഹനം വാങ്ങിക്കും. കാർണിവൽ വാങ്ങാൻ മുടക്കിയതിന്റെ 95 ശതമാനവും തിരികെ കിട്ടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Latest Videos
Follow Us:
Download App:
  • android
  • ios