Asianet News MalayalamAsianet News Malayalam

റെനോ കിഗര്‍ എത്തി

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി കിഗറിനെ വിപണിയിൽ അവതരിപ്പിച്ചു. 

Renault Kiger makes world debut
Author
India, First Published Jan 30, 2021, 10:49 PM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി കിഗറിനെ വിപണിയിൽ അവതരിപ്പിച്ചു. റെനോ കിഗർ പ്രൊഡക്ഷന്‍ സെ്പെക്ക് നവംബറിൽ പ്രദര്‍ശിപ്പിച്ച കാറിന് ഏറെക്കുറെ സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ ആറ് നിറങ്ങളിൽ റെനോ കിഗർ സ്വന്തമാക്കാം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളെ ചലിപ്പിക്കുക 72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും . മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ റെനോ കിഗെർ വില്പനക്കെത്തും.

റെനോയുടെ സ്വന്തം വിങ് ഗ്രിൽ, ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ മാറ്റമില്ലാതെ ലോഞ്ചിന് തയ്യാറാവുന്ന മോഡലിലും തുടരും. എന്നാൽ, ഷോ കാറിന്റെ 19-ഇഞ്ച് അലോയ് വീൽ, വലിപ്പമേറിയ മുൻ പിൻ ബമ്പറുകൾ, പുറകിൽ മധ്യഭാഗത്തായുള്ള ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയ്ക്ക് പ്രായോഗികത മുൻനിർത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പങ്കാളികളായ നിസ്സാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ഡിസ്‌പ്ലേയുമണ്ട്. ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീൽ ആണ് ലഭിക്കുക. ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് കിഗെറിന്. കറുപ്പിൽ പൊതിഞ്ഞ സി പില്ലറിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ആണ് ഇതിൽ.

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്. അതേസമയം ട്രൈബര്‍ കോംപാക്ട് എംപിവിയും കിഗര്‍ കോംപാക്ട് എസ്‍യുവിയും ഉപയോഗിച്ച് 2021 ല്‍ ഗ്രാമീണ വിപണിയില്‍ ഇറങ്ങാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു.  നിലവില്‍, വില്‍പ്പന ശൃംഖല 390ലധികം ഷോറൂമുകളിലേക്കും 470 സേവന ഔട്ട്ലെറ്റുകളിലേക്കും (200ലധികം വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) വിപുലീകരിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios