Asianet News MalayalamAsianet News Malayalam

പ്രായം വെറും 16, എഐ കമ്പനിയുടെ ഉടമ, ആസ്തി 100 കോടി; അത്ഭുതമായി ഇന്ത്യൻ കൗമാരക്കാരി!

ഇന്ത്യയിൽ നിന്ന് 11-ാം വയസ്സിൽ കുടുംബത്തോടൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറി. അമേരിക്കയിലെത്തിയപ്പോൾ കമ്പ്യൂട്ടർ സയൻസിന്റെയും ഗണിതത്തിന്റെയും ലോകം തനിക്കായി തുറന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

16 year old Indian girl launched ai company in 2022 now valued 100 crore prm
Author
First Published Oct 11, 2023, 4:35 PM IST

ഫ്ലോറിഡ വളരെ ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയിൽ. പ്രഞ്ജലി അവസ്തി എന്ന 16കാരിയായ ഇന്ത്യൻ പെൺകുട്ടിയാണ് ബിസിനസ് ലോകത്ത് ശ്രദ്ധ നേടുന്നത്. പ്രഞ്ജലി 2022ൽ ആരംഭിച്ച സംരംഭമായ Delv.AI എന്ന സ്ഥാപനം 4.5 ലക്ഷം ഡോളർ (3.7) കോടി രൂപ ഫണ്ടിങ്ങിലൂടെ സമാഹരിച്ചു. ഗവേഷണങ്ങൾക്കായി വിവരങ്ങൾ സമാഹരിക്കുന്നതിന് സഹായിക്കുന്നതാണ് പ്രഞ്ജലിയുടെ സംരഭം.

2022 ജനുവരിയിലാണ് കുട്ടി കമ്പനി ആരംഭിച്ചത്. ഇപ്പോൾ 10 ജീവനക്കാർ പ്രഞ്ജലിയുടെ കീഴിൽ ജോലി ചെയ്യുന്നു. വളരെ ചെറുപ്പത്തിലേ വിവര സാങ്കേതിക വിദ്യയിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടിയാണ് പ്രഞ്ജലി. എൻജിനീയറായ പിതാവാണ് വഴികാട്ടി. അച്ഛനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഏഴാം വയസ്സിൽ തന്നെ കോഡിംഗിലേക്ക് കടന്നതായി അവർ ബിസിനസ് ഇൻസൈഡറോട് പറഞ്ഞു.

ഇന്ത്യയിൽ നിന്ന് 11-ാം വയസ്സിൽ കുടുംബത്തോടൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറി. അമേരിക്കയിലെത്തിയപ്പോൾ കമ്പ്യൂട്ടർ സയൻസിന്റെയും ഗണിതത്തിന്റെയും ലോകം തനിക്കായി തുറന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. 13-ാം വയസ്സിൽ, സ്‌കൂളിൽ പോകുന്നതിനൊപ്പം ഫ്ലോറിഡ ഇന്റേണൽ യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി റിസർച്ച് ലാബുകളിൽ  മെഷീൻ ലേണിംഗ് പ്രോജക്റ്റുകളിൽ സഹകരിച്ച് തുടങ്ങി. കൊവിഡ് സമയത്ത് പഠനം ഓൺലൈൻ വഴിയായതിനാൽ ആഴ്ചയിൽ ഏകദേശം 20 മണിക്കൂർ ഇന്റേണിന് സമയം ലഭിച്ചു.  ഇവിടെ നിന്നാണ് Delv.AI എന്ന ആശയം ഉടലെടുത്തത്. 2021-ൽ, മിയാമിയിലെ ഒരു എഐ സ്റ്റാർട്ടപ്പായ ആക്‌സിലറേറ്ററിൽ പ്രാഞ്ജലിക്ക് അവസരം ലഭിച്ചു.

ബാക്കെൻഡ് ക്യാപിറ്റലിൽ നിന്നുള്ള സാങ്കേതിക രം​ഗത്ത് തൽപരരായ ലൂസി ഗുവോയും ഡേവ് ഫോണ്ടനോട്ടും പ്രഞ്ജലിയെ സഹായിക്കാൻ രം​ഗത്തെത്തി. ഇരുവരും പ്രഞ്ജലിയുടെ അവരുടെ കൂടെകൂട്ടുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ബിസിനസ് രം​ഗത്തേക്ക് കാലെടുത്ത് വെച്ചതോടെ പ്രഞ്ജലി താൽക്കാലികമായി സ്കൂളിൽ നിന്ന് വിട്ടുനിന്നു. ആക്സിലറേറ്റർ ഓൺ ഡെക്ക്, വില്ലേജ് ഗ്ലോബൽ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാൻ പ്രഞ്ജലിയെ സഹായിച്ചു.

ഓൺലൈനിൽ നിന്ന് നിർദ്ദിഷ്ട വിവരങ്ങൾ ലഭിക്കാൻ ചെയ്യാൻ ഗവേഷകരെ സഹായിക്കുക എന്നതാണ് Delv.AI-യുടെ പ്രാഥമിക ലക്ഷ്യം. നിലവിൽ ഏകദേശം 12 ദശലക്ഷം ഡോളറാണ് (100 കോടി രൂപ) കമ്പനിയുടെ മൂല്യം. 

Follow Us:
Download App:
  • android
  • ios