Asianet News MalayalamAsianet News Malayalam

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: അടിസ്ഥാന യോ​ഗ്യത, പ്രായം, അവസാന തീയതി അറിയാം; അപേ​ക്ഷിക്കേണ്ടതെങ്ങനെ?

അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

application invited for kerala media academy pg diploma course details here
Author
First Published May 7, 2024, 3:23 PM IST

കൊച്ചി:  സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത  വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

ഇന്റേൺഷിപ്പും പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 15. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275, 9539084444 (ഡയറക്ടർ), 8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9388533920 (ജേണലിസം & കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ)

അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! ആദ്യം തന്നെ ഫലമറിയാൻ വഴിയുണ്ട്, പ്രഖ്യാപനം നാളെ

 

Latest Videos
Follow Us:
Download App:
  • android
  • ios