Asianet News MalayalamAsianet News Malayalam

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്കു അപേക്ഷിക്കാം

ഗവേഷകരുടെ മികച്ച കണ്ടെത്തലുകള്‍ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Apply for Research Incubation Program of Kerala Startup Mission
Author
First Published Oct 4, 2022, 10:18 AM IST

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോ, കോളേജ്-സര്‍വകലാശാല അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ (അവസാന വര്‍ഷ പ്രോജക്ട് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം) എന്നിവര്‍ക്ക് അപേക്ഷിക്കാം.

ഗവേഷകരുടെ മികച്ച കണ്ടെത്തലുകള്‍ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 5 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍റായി ലഭിക്കും.

ലൈഫ് സയന്‍സ്/ബയോടെക്നോളജി, ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ ഡിവൈസ് ടെക്നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്നോളജി, ഭക്ഷ്യ-കൃഷി, മത്സ്യബന്ധനം, അസിസ്റ്റീവ് ടെക്നോളജി, ഊര്‍ജം, മൂല്യവര്‍ധനം, മാലിന്യ സംസ്കരണം, ബിസിനസ്സ്, ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, എഞ്ചിനീയറിംഗ്, റൂറല്‍ ടെക്നോളജി എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 7.

രജിസ്ട്രേഷന്‍ ലിങ്ക്:  bit.ly/RINP-MGU.

വിവരങ്ങള്‍ക്ക്: 9400039634,  

Follow Us:
Download App:
  • android
  • ios