Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക ഒഴിവ്; പരീക്ഷ അപേക്ഷ, പരീക്ഷഫലം; അറിയേണ്ടതെല്ലാം

കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

Calicut university latest news sts
Author
First Published Oct 6, 2023, 8:24 PM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം 11-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
    
പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 2-ന് തുടങ്ങും. ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2023, ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.  

അറബിക് കോഴ്‌സ് - റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിനായി പഠനവിഭാഗത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7254.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ബി.ഡി.എസ്. 2007, 2008 പ്രവേശനം ഒന്നാം വര്‍ഷ പാര്‍ട്ട് 1, 2 സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 6 മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും നവംബര്‍ 11-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം. എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

5ാം വയസ്സിൽ ലോറി അപകടം, അച്ഛൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; ഇന്ന് കോളേജ് അധ്യാപകൻ; കരുത്തായി കണ്ണീരുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios