Asianet News MalayalamAsianet News Malayalam

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് സൗജന്യ പരിശീലനം; സ്റ്റൈപെൻഡ് ലഭിക്കും

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി /ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്.  
 

free training for last grade servant examination for sc st students
Author
First Published Jan 27, 2023, 3:58 PM IST

കൊച്ചി: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ്ങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി /ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്.  

പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പൻന്റ് ലഭിക്കുന്നതാണ്. അപേക്ഷകർ ഫോട്ടോ, ജാതി,വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി നാലിനു മുൻപായി ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോൺ :6238965773

ഹാക്കത്തോൺ അപേക്ഷ തീയതി നീട്ടി
ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസിന്റെ (GEx Kerala 23) ഭാഗമായി ശുചിത്വമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ ജനുവരി 31 വരെ അപേക്ഷിക്കാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫെബ്രുവരി നാല് മുതൽ ആറ് വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് ഹാക്കത്തോൺ നടക്കുന്നത്.

ഖര-ദ്രവ മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ കണ്ടെത്തുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചിന് ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനൊപ്പം, ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡും നൽകും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.suchitwamission.org.
 

Follow Us:
Download App:
  • android
  • ios