userpic
user icon
0 Min read

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി, ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ

guest faculty sanskrit university sts
Sanskriti University

Synopsis

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു. 

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽവർക്ക് / ഡിസാസ്റ്റർ മാനേജ്മെന്റ്റ് / സോഷ്യോളജി വിഷയത്തിൽ 55% മാർക്കോടെ ബിരുദാന്തരബിരുദവും യു.ജി.സി NETമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപെട്ട പ്രവൃത്തി പരിചയം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 14ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ജ്യോഗ്രഫി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9746396112.

ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയുടെ ഒന്നാം സെമസ്റ്റർ ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുവാനുളള അവസാന തീയതി ഡിസംബർ പത്ത് ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos