userpic
user icon
0 Min read

ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണോ...; തലസ്ഥാനത്തേക്ക് വേഗം വണ്ടി പിടിച്ചോളൂ, 3000ത്തിലധികം തൊഴിൽ അവസരങ്ങൾ

job opportunities urgent vacancies 3000 plus jobs waiting job fair kerala details btb
job fair

Synopsis

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 - ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്

തിരുവനന്തപുരം: നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. നാളെ (2023 ഒക്ടോബർ 01) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിലാണ് ജോബ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം വർക്കലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 - ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്. കേന്ദ്ര ​ഗവൺമെന്‍റിന്‍റെ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌  ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും. ആറ്റിങ്ങൽ എം പി അടൂർപ്രകാശ്, വർക്കല എം എൽ എ വി ജോയി, വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, കൗൺസിലർമാർ തുടങ്ങിയവർ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും.

തൊഴിൽ മേള രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ - 9446011110 , 9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്.

ഒരു വലിയ പണി കുറയ്ക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് ​ഗൂ​ഗിൾ; ഒരുപാട് നന്ദിയെന്ന് ഉപയോക്താക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos