Asianet News MalayalamAsianet News Malayalam

സംസ്കൃത സർവ്വകലാശാലയിൽ ഐടി വിഭാ​ഗത്തിൽ ഒഴിവുകൾ; ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ 7

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

job vacancies in sanskrit university it department sts
Author
First Published Dec 3, 2023, 9:05 AM IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

ജൂനിയർ പ്രോഗ്രാമർ
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ., എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ (ലിനക്സിൽ പി എച്ച് പി) അവഗാഹമായ അറിവ്, സി സി എൻ എ സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 21420/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ - 500/- രൂപ, എസ് സി / എസ് ടി / പി എച്ച് - 250/- രൂപ.

ട്രെയിനി പ്രോഗ്രാമർ
ബി ഇ / ബി ടെക്. ബിരുദം നേടി നാല് വർഷം കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജാവ / പി എച്ച് പി ഫ്രെയിംവർക്കിൽ ജോലിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 10000/- രൂപ. അപേക്ഷ ഫീസ്: ജനറൽ - 200/- രൂപ, എസ് സി / എസ് ടി / പി എച്ച് - 100/- രൂപ.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ഡിസംബർ 13ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in.) സന്ദർശിക്കുക.

കാനഡയിലേക്ക് പറക്കണോ? റിക്രൂട്ട്മെൻറിൽ പങ്കെടുക്കാം; സ്പോട്ട് ഇൻറർവ്യൂവിന് ഇപ്പോൾ അവസരം, വിശദ വിവരങ്ങൾ


 

Follow Us:
Download App:
  • android
  • ios