മാറ്റം നിർദേശിച്ച സമിതി തന്നെ ആവശ്യപ്പെട്ടത് തിടുക്കം വേണ്ടെന്നാണ്. എന്നിട്ടും തിടുക്കപ്പെട്ട് സര്‍ക്കാര്‍ പുതിയ ഫോര്‍മുലയില്‍ റാങ്ക് പട്ടിക പുറത്തിറക്കിയതാണ് വലിയ തിരിച്ചടിക്ക് കാരണം.
തിരുവനന്തപുരം: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയിലെ ഫോര്‍മുല മാറ്റം ഇത്തവണ നടപ്പാക്കരുത് എന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാറ്റം നിർദേശിച്ച സമിതി തന്നെ ആവശ്യപ്പെട്ടത് തിടുക്കം വേണ്ടെന്നാണ്. എന്നിട്ടും തിടുക്കപ്പെട്ട് സര്‍ക്കാര്‍ പുതിയ ഫോര്‍മുലയില്‍ റാങ്ക് പട്ടിക പുറത്തിറക്കിയതാണ് വലിയ തിരിച്ചടിക്ക് കാരണം.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് കേരള എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ പുതുക്കിയ ഫലം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതോടെ റാങ്ക് പട്ടികയില്‍ വലിയ മാറ്റം വന്നു. ഒന്നാം റാങ്ക് ഉള്‍പ്പെടെ മാറി അടിമുടി മാറ്റമാണ് പുതുയ പട്ടികയിലുള്ളത്. തിരുവനന്തപുരം സ്വദേശിയായ ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ ജോഷ്വയ്ക്ക് അഞ്ചാം റാങ്കായിരുന്നു. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സഖറിയയ്ക്കാണ് മൂന്നാം റാങ്ക്.