Asianet News MalayalamAsianet News Malayalam

യോഗ്യത പത്താം ക്ലാസ്, ശമ്പളം 26,500-60,700, ഒറ്റപ്പരീക്ഷ; എൽഡി ക്ലർക്കാവാം, ഇപ്പോള്‍ത്തന്നെ അപേക്ഷിക്കാം

ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Kerala PSC LD Clerk 2024 Notification Out SSM
Author
First Published Dec 1, 2023, 9:15 AM IST

തിരുവനന്തപുരം: 2024ലെ എല്‍ഡി ക്ലര്‍ക്ക് (എല്‍ഡിസി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി പിഎസ്‍സി. എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 2024 ജനുവരി 3 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.  26,500 - 60,700 ആണ് ശമ്പള നിരക്ക്.

18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. എത്ര ഒഴിവുകളുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 

പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക. നിലവിലെ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക. 17 ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ തവണ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം അതിലും കൂടാനിടയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios