Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 ന്, മാതൃക പരീക്ഷ 19 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

Kerala SSLC Exam 2024 Date Announced To Begins From March 4 nbu
Author
First Published Feb 16, 2024, 7:59 PM IST

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും തുടങ്ങും.

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക. 

എസ്എസ്എൽസി ടൈംടേബിൾ ഇങ്ങനെ

04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഒന്നാം പാർട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)

06/03/2024  (രാവിലെ 9.30 മുതല്‍ 12.15 വരെ) - രണ്ടാം ഭാഷ ഇംഗ്ലീഷ്

11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) - ഗണിതശാസ്ത്രം

13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഒന്നാം പാർട്ട് 2

മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂ‌ളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)

15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഊർജ്ജതന്ത്രം

18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - മൂന്നാം ഭാഷ

 ഹിന്ദി/ജനറൽ നോളഡ്‌ജ്

20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - രസതന്ത്രം

22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ജീവശാസ്ത്രം

25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) - സോഷ്യൽ സയൻസ്

ഐ.ടി. പ്രാക്‌ടിക്കൽ പരീക്ഷ 01.02.2024 മുതൽ 14.02.2024 വരെ

Follow Us:
Download App:
  • android
  • ios