Asianet News MalayalamAsianet News Malayalam

90,557 പേരിൽ നിന്ന് ചുരുങ്ങി ചുരുങ്ങി 140 പേരിലേക്ക്! ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്, കാണികൾക്കും അവസരം

ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.

keraleeyam 2023 quiz competition final today btb
Author
First Published Oct 26, 2023, 12:50 AM IST

തിരുവനന്തപുരം: കേരളീയം മെഗാ ഓൺലൈൻ ക്വിസിന്‍റെ ഗ്രാൻഡ് ഫിനാലെ ഇന്ന്  ഓഫ്‌ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്. ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.

മത്സരാർത്ഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം കരുതണം. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും മെമന്റോയും സർട്ടിഫിക്കറ്റും വിജയികൾക്ക് ലഭിക്കും.

ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടാനും അവസരമുണ്ട്. 90,557 പേരാണ് ക്വിസിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. അവരില്‍ നിന്നാണ് 140 പേര്‍ യോഗ്യത നേടിയത്. അതേസമയം,  കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്‍റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ എസ് ആർ ടി സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കും. പാർക്കിംഗ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെ എസ് ആർ ടി സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. 

'പഴയ പോലെ തോന്നിയ രീതിയിൽ ആര്‍ക്കും ചാനലില്‍ പോകാനാവില്ല'; അടുത്ത ആഴ്ച മുതല്‍ ചർച്ചകളിലുണ്ടാകുമെന്ന് ഷെഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios