Asianet News MalayalamAsianet News Malayalam

ഫീസിന്‍റെ 70 ശതമാനം തരും, അല്ലെങ്കിൽ 20000 രൂപ സ്കോളർഷിപ്പ്; ദേ ഈ കോഴ്സുകൾ പഠിക്കാം, വഴിയൊരുക്കും അസാപ്

ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം

Knowledge Economy Mission courses can be studied with the scholarship of ASAP Kerala asd
Author
First Published Oct 5, 2023, 6:07 AM IST

തിരുവനന്തപുരം: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ (കെ കെ ഇ എം) സ്കോളർഷിപ്പ്  സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന ബിസിനസ് അനലിറ്റിക്സ്, പൈത്തൺ ഫോർ ഡേറ്റ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്‌, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കിൽ 20000 രൂപയോ സ്കോളർഷിപ്പായി ലഭിക്കും.

കാരണം എന്തുമാകട്ടെ, കരിയർ ബ്രേക്കായിപോയോ? ഇനിയും വൈകണ്ട, യുവതികളെ ഇതാ ഉഗ്രൻ അവസരം! വഴികാട്ടാൻ അസാപ്

പട്ടികജാതി പട്ടികവിഭാഗ വിദ്യാർത്ഥികൾ, മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ, ട്രാൻസ്ജെൻഡർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾ, സിംഗിൾ പേരന്റായ കുടുംബത്തിൽ നിന്നുള്ള വനിതകൾ, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495999710, asapkerala.gov.in

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കരിയർ ബ്രേക്കായിപോയ വനിതകൾക്കായി അസാപിൽ നിന്ന് മറ്റൊരു വാർത്ത

കരിയർ ബ്രേക്ക് എടുത്ത് ജോലിയിൽ നിന്ന് വിട്ടു നിന്ന് വീണ്ടും പുതിയ ജോലിക്കായി ശ്രമം നടത്തുന്ന വനിതകൾക്ക് പുതിയ കരിയർ കണ്ടെത്താനുള്ള പരിശീലന പരിപാടി നടത്തുന്നതായി സംസ്ഥാന സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസിയായ അസാപ് നേരത്തെ അറിയിച്ചിരുന്നു. സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യു എസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ എ) സൗജന്യ പരിശീലനമാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി അസാപ് കേരള നൽകുന്നത്. 24 നും 33 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് ഈ സൗജന്യ പരിശീലനം. ഓൺലൈൻ വഴി നടത്തുന്ന ടെസ്റ്റിൽ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 90 പേർക്ക് ഓൺലൈനായി രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടർന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോൾഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക. അർഹതയുള്ള വനിതകൾ asapkerala.gov.in ൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.

Follow Us:
Download App:
  • android
  • ios