Asianet News MalayalamAsianet News Malayalam

'കൂള്‍' സ്കില്‍ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 2424 അധ്യാപകരില്‍ 2364 പേർ ജയിച്ചു; 97.5 ശതമാനം

വിവിധ ബാച്ചുകളിലായി 30479 അധ്യാപകര്‍ ഇതുവരെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. 

KOOL test result published
Author
First Published Sep 24, 2022, 3:43 PM IST

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) പരിശീലനത്തിന്റെ ഒമ്പതാം ബാച്ചിലെ സ്കില്‍ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2424 അധ്യാപകരില്‍ 2364 പേര്‍ (97.5%) കോഴ്സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് 'കൂള്‍' കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 30479 അധ്യാപകര്‍ ഇതുവരെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ല്‍ ലഭ്യമാണ്.

ബി.ടെക് (ലാറ്ററൽ എൻട്രി): ട്രയൽ അലോട്ട്‌മെന്റ്
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 25 വൈകിട്ട് 5 വരെ. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബർ 27 വൈകിട്ട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

ട്രേഡ്സ്മെൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്‌സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
 

Follow Us:
Download App:
  • android
  • ios