Asianet News MalayalamAsianet News Malayalam

ടെക്നീഷ്യന്‍ നിയമനം, പരീക്ഷാ ഫലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

എസ്.ഡി.ഇ. - ഒന്നാം വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. 

laterst calicut university news sts
Author
First Published Dec 16, 2023, 8:21 PM IST

കാലിക്കറ്റ് സര്‍വകലാശാല സയന്‍സ് ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍ററില്‍ കരാര്‍ അടിസ്ഥാനത്തില്‍  ടെക്നീഷ്യന്‍ (മെക്കാനിക്കല്‍/ഇലക്ക്ട്രോണിക്സ്) നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷികാനുള്ള അവസാന തീയതി 28. യോഗ്യതയും വിശദവിവരങ്ങളും വെബ്-സൈറ്റില്‍

പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2004-2008 പവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം 2024 ജനുവരി 8 - ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ബി. വോക് സോഫ്റ്റ്-വെയര്‍ ഡെവലപ്പ്മെന്‍റ് (2022 പ്രവേശനം) ഏപ്രില്‍ 2023 പ്രാക്ടികല്‍ പരീക്ഷകള്‍ 18 - ന് തുടങ്ങും.

പരീക്ഷാ ഫലം
എസ്.ഡി.ഇ. - ഒന്നാം വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. -  നാലാം സെമസ്റ്റര്‍ എം.ബി.എ  (CUCSS) ജനുവരി 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ  - നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍  2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എ. ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.എ. മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്  നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow Us:
Download App:
  • android
  • ios