Asianet News MalayalamAsianet News Malayalam

എല്ലാം വാട്സാപ്പിൽ! സൂക്ഷിച്ചില്ലെങ്കിൽ വലിയ പണി, 'ജാഗ്രത വേണം' റിക്രൂട്ട്മെന്റുകളിലെ വ്യാജന്മാര്‍ വിലസുന്നു

വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസിലാക്കാൻ സാധിക്കാതെ വരുന്നു.
 

Ministry of External Affairs warning on recruitment team ppp
Author
First Published Dec 12, 2023, 8:51 PM IST

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. കാനഡ , ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിൽ വാഗ്ദാനം നൽകി തൊഴിൽ അന്വേഷകരെ വഞ്ചിക്കുന്നതായ പരാതികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഇത്തരം ഏജന്റുമാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.  ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇവയുടെ വിശദ വിവരങ്ങൾ ഒന്നും തന്നെ എവിടെയും ലഭ്യമാകുന്നില്ല. വാട്സ്ആപ്പ് വഴി മാത്രമാണ് ഇവർ ആശയവിനിമയം നടത്തി വരുന്നത്. അതിനാൽ അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസിലാക്കാൻ സാധിക്കാതെ വരുന്നു.

മേൽ വസ്തുതകൾ പരിഗണിച്ച് വിദേശ തൊഴിൽ തേടുന്ന വ്യക്തികൾ അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവു എന്ന് അഭ്യർത്ഥിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്പർ അവരുടെ ഓഫീസിലും ന്യൂസ് പേപ്പർ, സോഷ്യൽ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. വിദേശ തൊഴിൽ ലക്ഷ്യമിടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നായും മന്ത്രാലയം അറിയിച്ചു.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഒരു ഏജന്റ് അവർ നൽകുന്ന സേവനങ്ങൾക്ക് 30000+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇപ്രകാരം ഈടാക്കുന്ന തുകയ്ക്ക് കൃത്യമായ രസീതും ചോദിച്ചു വാങ്ങേണ്ടതാണ്. ഇത്തരം വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ അപകടവസ്ഥ ഉണ്ടാകുവാനും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയിൽ പ്രവേശിപ്പിക്കപ്പെടാതിരിക്കാനും വിദേശത്തെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളിൽ അകപ്പെടാനുമുള്ള സാധ്യതകൾ ഏറെയാണ്. രജിസ്റ്റർ ചെയ്യാത്ത ഏജൻസികൾ വിദേശ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എമിഗ്രേഷൻ ആക്ട് 1983യുടെ ലംഘനവും മനുഷ്യകടത്തിനു തുല്യവും ശിക്ഷാർഹവുമായ ക്രിമിനൽ കുറ്റമാണ്. പരാതികൾക്കും അന്വേഷണങ്ങൾക്കും സമീപിക്കുക: 

I പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
 വിദേശകാര്യ മന്ത്രാലയം, 
 അഞ്ചാം നില, നോർക്ക സെന്റർ, തൈക്കാട് . പി.ഒ.
 തിരുവനന്തപുരം-695014.
 ഫോൺ :0471-2336625 
 ഇ-മെയിൽ : poetvm@mea.gov.in

II. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
    വിദേശകാര്യ മന്ത്രാലയം, 
    ഗ്രൗണ്ട് ഫ്ലോർ, ആർപിഒ ബിൽഡിംഗ്, പനമ്പിള്ളി നഗർ,
    കൊച്ചി-682036 ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in

ഒന്നും രണ്ടുമല്ല, 10,000ത്തോളം ഒഴിവുകൾ; വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍, നാവിക സേന റിക്രൂട്ട്മെന്‍റ് വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios