ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എ., ബി.എ., ബി.എസ്.ഡബ്ല്യു. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എം.എ., ബി.എ. പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്. സി. (രണ്ട്), എസ്. ടി. (ഒന്ന്), ഓപ്പൺ (മൂന്ന്) എന്നിങ്ങനെയാണ് എം. എ. പ്രോഗ്രാമിലെ ഒഴിവുകൾ.

എസ്. സി. (നാല്), മുസ്ലിം (രണ്ട്) ഈഴവ (രണ്ട്), ഒ. ബി. സി. (രണ്ട്), ഇ. ഡബ്ല്യു. എസ്. (രണ്ട്) എന്നീ സംവരണ സീറ്റുകളിലും ഓപ്പൺ വിഭാഗത്തിലും ബി. എ. പ്രോഗ്രാമിൽ സീറ്റ് ഒഴിവുകളുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് മുമ്പായി സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യു; സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിൽ ഈഴവ (ഒന്ന്), മുസ്ലിം (ഒന്ന്), ഒ. ബി. എക്സ് (ഒന്ന്), എസ്. സി./ ഒ. ഇ. സി. / എസ്. ടി. (ആറ്) വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകളുണ്ട്. താല്പര്യമുളളവർ ജൂലൈ 14ന് രാവിലെ 11ന് സോഷ്യൽ വർക്ക് വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരകണമെന്ന് സർവ്വകലാശാല അറിയിച്ചു.