Asianet News MalayalamAsianet News Malayalam

കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെ; ഏറ്റവും പുതിയ വാർത്തകളും

കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

PHD admission in Calicut university latest news sts
Author
First Published Oct 16, 2023, 3:59 PM IST

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് admission.uoc.ac.in.  ഫീസ് - ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ.  രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐ.ഡിയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ ' Register 'എന്ന ലിങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണ്. 

രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസര്‍ച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല.  പി.എച്ച്.ഡി. റഗുലേഷന്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ admission.uoc.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.

പരീക്ഷ
ബി.വോക്. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16-ന് തുടങ്ങും.

പരീക്ഷാഫലം
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. നാനോ ടെക്‌നോളജി നവംബര്‍ 2022 റഗുലര്‍, രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്),  എം.എസ് സി. കെമിസ്ട്രി (നാനോ സയന്‍സ്) ഏപ്രില്‍ 2023 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യൂ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) റാങ്ക് ലിസ്റ്റ്
2023-24 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല സെന്ററുകള്‍, കോഴിക്കോട് ഗവ. ഫിസിക്കല്‍  എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 4 വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് 16-ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ 18-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കമ്മ്യൂണിറ്റി, നോണ്‍ക്രിമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഇമെയില്‍ - doaentrance@uoc.ac.in  ഫോണ്‍: 0494 2407017, 7016,   2407547
 

Follow Us:
Download App:
  • android
  • ios