വിവിധ സർക്കാർ വകുപ്പുകളിലായി 51,000 ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നിയമന കത്തുകൾ വിതരണം ചെയ്യും. 

ദില്ലി: ജൂലൈ 12 ന് രാവിലെ 11 മണിയോടെ വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാർഥികളെ ചടങ്ങിൽ അദ്ദേഹം അഭിസംബോധന ചെയ്യും.

രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴിൽ മേള നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനങ്ങൾ നടക്കുക. റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴിൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ് രാജ്യത്തുടനീളം പുതിയതായി നിയമനം ലഭിച്ച യുവാക്കൾ ജോലിയിൽ പ്രവേശിക്കുന്നത്. തൊഴിൽ മേളകൾ വഴി ഇതുവരെ 10 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ട്.