വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലാണ് തൊഴിൽ മേള നടക്കുക. 

തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രയുക്തി 2025 തൊഴിൽ മേള ഈ മാസം 29ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടക്കും. 10, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് യോഗ്യതയുള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്.

https://www.ncs.gov.in ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ എൻസിഎസ് ഐഡി സൂക്ഷിക്കണം. bit.ly/4ebvjTp ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2992609 എന്ന നമ്പറിൽ ബന്ധപ്പെടാം.