ഐ.സി.എസ്.എസ്.ആർ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രതിമാസ ശമ്പളം.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്.
സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / പിഎച്ച്.ഡി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറിലുള്ള ജോലി പരിചയം അഭികാമ്യമാണ്. പ്രതിമാസ ശമ്പളം ഐ.സി.എസ്.എസ്.ആർ. നിയമങ്ങൾക്കനുസരിച്ചായിരിക്കും.കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിലാസം: abdul.sanskritvyakarana@ssus.ac.in അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 26.