Asianet News MalayalamAsianet News Malayalam

എൻസിഇആർടിക്ക് പകരം 'ഇന്ത്യ'യുള്ള എസ് സിഇആർടി പുസ്തകങ്ങൾ, സാധ്യത തേടി കേരളം 

ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. 

SCERT books with India instead of NCERT with bharat, Kerala seeks possibilities apn
Author
First Published Oct 26, 2023, 7:21 AM IST

തിരുവനന്തപുരം : ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകൾ തേടും. ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. 

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു. ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്.  

ചരിത്രപഠനത്തിലും സമിതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നല്കും.  ഹിന്ദുരാജക്കന്മാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തണം. മാർത്താണ്ഡവർമ്മയടക്കം ഹിന്ദുരാജക്കന്മാരുടെ യുദ്ധവിജയങ്ങൾ പഠനഭാഗമാകക്കണം. ഇന്ത്യയുടെ പരാജയങ്ങൾ മാത്രമാണ് നിലവിൽ പഠിപ്പിക്കുന്നതെന്നും പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പകരം പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്.  

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി 'ഭാരത്' എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ

എൻസിഇആർടി സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള  എൻസിഇആർടി സോഷ്യൽ സയന്‍സ് പാനലിന്റെ ശുപാർശ വലിയ വിവാദമായതോടെ വിഷയം തണുപ്പിക്കാനാണ് ഒടുവിൽ കേന്ദ്രസർക്കാർ നീക്കം. സമിതിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റേതല്ലെന്നും വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി വിശദീകരിക്കുന്നു.  

കർണാടക സർക്കാർ അനുകൂലിക്കില്ല 

ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റിയെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios