userpic
user icon
0 Min read

ബി.ടെക്. എന്‍.ആര്‍.ഐ. ക്വാട്ട അപേക്ഷ ക്ഷണിച്ചു, കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

to know calicut university news latest sts
calicut university

Synopsis

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ അപേക്ഷിക്കാം.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, കോഴ്‌സുകള്‍ക്ക് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 16-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cuiet.info). ഫോണ്‍ 04942400223 ,9188400223, 9567172591.      

ബി.എ. മള്‍ട്ടിമീഡിയ അപേക്ഷ നീട്ടി
എസ്.ഡി.ഇ. 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എ. മള്‍ട്ടി മീഡിയ കോഴ്‌സിന് ജൂണ്‍ 5 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ അപേക്ഷിക്കാം.

Latest Videos