ഇ.സി.ജി ടെക്നീഷ്യൻ വിഭാഗത്തില്‍ രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍, റേഡിയോ​ഗ്രാഫർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇ.സി.ജി ടെക്നീഷ്യൻ വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ (ഇസിജി ആന്‍ഡ് ബയോമട്രിക്) പാസായ ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള 25നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിനകം യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

റേഡിയോഗ്രാഫര്‍ വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പ്ലസ്ടു പാസായ ഡി.ആര്‍.ടി, ഇലോറ രജിസ്‌ട്രേഷനും ഒരു വര്‍ഷം പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള 25നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിനകം യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.