Asianet News MalayalamAsianet News Malayalam

'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും

ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.

We Help toll free number can be called from 7 AM to 7 PM no fear to exam sts
Author
First Published Feb 22, 2024, 11:23 PM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന്  (ഫെബ്രുവരി 22) മുതൽ സേവനം ലഭ്യമായി തുടങ്ങി.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.

സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios