ഗൃഹോപകരണ നിര്‍മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡ് ഐപിഒ ഒക്ടോബര്‍ 30ന്
അഞ്ച് രൂപ മുഖവിലയില്‍, കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്.
മുംബൈ: മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 30ന് ആരംഭിക്കും. 617 രൂപ മുതല്‍ 648 രൂപ വരെയാണ് പ്രതി ഓഹരി വില. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. നവംബര്‍ ഒന്നിന് വില്‍പ്പന അവസാനിക്കും.
അഞ്ച് രൂപ മുഖവിലയില്‍, കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഇക്വിറ്റി ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്. ഇതുവഴി 1900 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി ഒരു വിഭാഗം ഓഹരികള്‍ മാറ്റിവച്ചിരിക്കുന്നു. ഒരു ഓഹരിയില്‍ 61 രൂപയുടെ ഇളവും ജീവനക്കാര്‍ക്ക് ലഭിക്കും.
കണ്‍സ്യൂമര്‍ ഹൗസ്‌വെയര്‍, സ്റ്റേഷനറി, മോള്‍ഡഡ് ഫര്‍ണിച്ചര്‍ എന്നീ പ്രധാന വിഭാഗങ്ങളിലായി സെല്ലോ ബ്രാന്‍ഡില്‍ നിരവധി ഉല്‍പ്പന്ന ശ്രേണികളുള്ള കമ്പനി സെല്ലോ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയല്‍ വര്‍ക്‌സ് എന്ന പേരില്‍ 1962 ലാണ് തുടങ്ങിയത്. 2023 സാമ്പത്തിക വര്‍ഷം 29.86 ശതമാനം വര്‍ധനയോടെ 285 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
Read also: ഓഹരി വിപണിയില്‍ കനത്ത ഇടിവ്; ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 3 ലക്ഷം കോടി
നികുതിയടയ്ക്കാതെ കളിപ്പിച്ച് ഗെയിംഗ് കമ്പനികള്‍; കാരണം ഇതാണ്
നികുതി അടയ്ക്കാത്തതിറെ പേരില്‍ നികുതി വകുപ്പ് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടീസുകളിലെ ആകെ തുക ഒരു ലക്ഷം കോടി കടന്നു. 2023 ഒക്‌ടോബർ 1 വരെയുള്ള കാലയളവിൽ 18 ശതമാനത്തിന് പകരം 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്‌ക്കുന്നതിനെ ചൊല്ലി ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ സർക്കാരുമായി തർക്കത്തിലാണ്. 28 ശതമാനം നികുതി ഒക്ടോബർ 1 മുതൽ മാത്രമേ ബാധകമാകൂ എന്ന് ആണ് കമ്പനികൾ കരുതുന്നത്.
അതേ സമയം ഒക്‌ടോബർ ഒന്നിലെ പരിഷ്‌കരണം ഇതിനകം പ്രാബല്യത്തിൽ വന്ന ഒരു നിയമത്തിന് വ്യക്തത നൽകൽ മാത്രമാണെന്നാണ് സർക്കാരിന്റെ നിലപാട്. 2023 ഓഗസ്റ്റിൽ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ്, പന്തയങ്ങൾ ഉൾപ്പെടുന്ന എല്ലാ ഓൺലൈൻ ഗെയിമുകൾക്കും 28 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കണമെന്ന് നിയമം ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചത്.
കൗൺസിലിന്റെ തീരുമാനത്തെത്തുടർന്നാണ്, ഓൺലൈൻ ഗെയിമിംഗ് കമ്പനികളോട് വലിയ നികുതി അടക്കാനായി സർക്കാർ നിർദേശിച്ചത്. 2022-ൽ ഗെയിമിംഗ് കമ്പനികളുടെ മൊത്തം വരുമാനം ഏകദേശം 20,000-22,000 കോടി രൂപയായിരുന്നുവെന്നും, എന്നാൽ അവർക്കെതിരെ ഉയർത്തിയ നികുതി ആവശ്യം 55,000 കോടി രൂപയാണെന്നും കമ്പനികൾ ആരോപിച്ചു. ഗെയിമിംഗ് കമ്പനി ഡ്രീം 11-ന്റെ മാതൃ കമ്പനിയായ ഡ്രീം സ്‌പോർട്‌സ്, ഏകദേശം 25,000 കോടി രൂപ നികുതി അടയ്ക്കണമെന്ന ആവശ്യത്തെ എതിർത്ത് ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.
നികുതി വകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ഗെയിമിംഗ് കമ്പനി ഡെൽറ്റ കോർപ്പറേഷന്റെ ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് അനുവാദമില്ലാതെ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 22-ന് ഡെൽറ്റ കോർപ്പറേഷന് 11,140 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചു, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും 5,682 കോടി രൂപയുടെ നോട്ടീസും ലഭിച്ചിട്ടുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...