Asianet News MalayalamAsianet News Malayalam

സഞ്ജു ഇല്ല! അനുയോജ്യര്‍ റിഷഭ് പന്തും രാഹുലും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര

ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ആകാശ് ചോപ്രയുടെ ടീമില്‍ സ്ഥാനമില്ല.

aakash chopra axed sanju samson from his t20 world cup squad
Author
First Published Apr 30, 2024, 11:14 AM IST

ദില്ലി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒഴിവാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ടീം. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരേക്കാളും മികച്ച ഫോമിലുള്ള സഞ്ജുവിനെ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ആകാശ് ചോപ്രയുടെ ടീമില്‍ സ്ഥാനമില്ല.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് ടീമില്‍. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിരാണ് ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി പന്തും രാഹുലും. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെ സ്പിന്നര്‍മാര്‍. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ടി നടരാജന്‍ എന്നിവരെ പേസര്‍മാരായും ടീമിലെത്തിച്ചു. 

ആകാശ് ചോപ്രയുടെ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, നടരാജന്‍. 

സഞ്ജു ഇല്ലെങ്കില്‍ നഷ്ടം ഇന്ത്യക്കാണ്! കോലിക്കും രോഹിത്തിനും ലഭിച്ച പരിഗണന സഞ്ജുവിനും ലഭിക്കണമെന്ന് ഗംഭീര്‍

കഴിഞ്ഞ ദിവസം സഞ്ജു ടി20 ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പറാവുമെന്നുള്ള വാര്‍ത്തുകള്‍ പുറത്തുവന്നിരുന്നു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐപിഎല്‍ പ്രകടനം ടീം സെലക്ഷനില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios