userpic
user icon
0 Min read

വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശം; തിയതി കുറിച്ചുവച്ചോളൂ, അണ്ടര്‍ 19 ഏഷ്യാകപ്പ് നിലനിര്‍ത്താന്‍ നീലപ്പട

ACC U 19 Asia Cup Full Schedule and Fixture India vs Pakistan Cricket match on December 10
Image credit: Getty

Synopsis

അണ്ടര്‍ 19 പുരുഷ ഏഷ്യാകപ്പില്‍ ഡിസംബര്‍ 8ന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

ദുബായ്: ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നു. ദുബായ് വേദിയാവുന്ന അണ്ടര്‍ 19 പുരുഷ ഏഷ്യാകപ്പില്‍ ഡിസംബര്‍ 10-ാം തിയതിയാണ് അയല്‍ക്കാരുടെ ആവേശ പോരാട്ടം നടക്കുക. എട്ട് ടീമുകളാണ് അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും നേപ്പാളും ഗ്രൂപ്പ് എയിലും ബംഗ്ലാദേശും ജപ്പാനും ശ്രീലങ്കയും യുഎഇയും ഗ്രൂപ്പ് ബിയിലും വരുന്ന രീതിയിലാണ് മത്സരങ്ങള്‍. രാവിലെ 9.30നാണ് ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും തുടങ്ങുക. 

അണ്ടര്‍ 19 പുരുഷ ഏഷ്യാകപ്പില്‍ ഡിസംബര്‍ 8ന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ ദിവസം പാകിസ്ഥാന്‍ നേപ്പാളിനെതിരെയും ഇറങ്ങും. 9-ാം തിയതി ബംഗ്ലാദേശ് യുഎഇയെയും ശ്രീലങ്ക ജപ്പാനെയും നേരിടും. പത്താം തിയതി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരും. അന്നേ ദിവസം അഫാനിസ്ഥാന്‍-നേപ്പാള്‍ മത്സരവുമുണ്ട്. ഡിസംബര്‍ 11ന് ശ്രീലങ്ക യുഎഇയെയും ബംഗ്ലാദേശ് ജപ്പാനെയും 12-ാം തിയതി പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാനെയും ഇന്ത്യ നേപ്പാളിനെയും നേരിടും. 13-ാം തിയതി ബംഗ്ലാദേശ്-ശ്രീലങ്ക, യുഎഇ-ജപ്പാന്‍ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. ഡിസംബര്‍ 15ന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ 17-ാം തിയതി ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അണ്ടര്‍ 19 ഏഷ്യാകപ്പിന്‍റെ ഫൈനല്‍.

അണ്ടര്‍ 19 പുരുഷ ഏഷ്യാകപ്പില്‍ ടീം ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2021ലെ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യന്‍ കൗമര പട തോല്‍പിക്കുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ എട്ടാം കിരീടം കൂടിയായിരുന്നു ഇത്. 

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 സ്ക്വാഡ്: ഉദയ് സഹാരന്‍ (ക്യാപ്റ്റന്‍), സൗമി കുമാര്‍ പാണ്ഡെ (വൈസ് ക്യാപ്റ്റന്‍), അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആദര്‍ശ് സിംഗ്, രുദ്ര മയൂര്‍ പാട്ടീല്‍, സച്ചിന്‍ ദാസ്, പ്രിയാന്‍ഷു മോളിയ, മുഷീര്‍ ഖാന്‍, ധനുഷ് ഗൗഡ, അവിനാഷ് റാവു (വിക്കറ്റ് കീപ്പര്‍), എം അഭിഷേക്, ഇന്നേഷ് മഹാജന്‍ (വിക്കറ്റ് കീപ്പര്‍) ആര്‍ധ്യ ശുക്ല, രാജ് ലിംബാനി, നമാന്‍ തിവാരി. 

Read more: റാഷിദ് ഖാന്‍ എന്ന വന്‍മരം വീണു; ട്വന്‍റി 20യില്‍ പുതിയ നമ്പര്‍ 1 ബൗളര്‍, ഉദിച്ചുയര്‍ന്ന് രവി ബിഷ്‌ണോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos