Asianet News MalayalamAsianet News Malayalam

ബിസിസിഐ കരാര്‍: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍ എന്ന് വെളിപ്പെടുത്തല്‍

ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍

Ajit Agarkar dropped Ishan Kishan Shreyas Iyer from BCCI contracts list reveals Jay Shah
Author
First Published May 10, 2024, 3:33 PM IST

മുംബൈ: മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ ഒഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആരാണ് താരങ്ങള്‍ക്ക് കരാര്‍ നിഷേധിക്കാനുള്ള കടുത്ത തീരുമാനമെടുക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിച്ചത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് എന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകള്‍. 'നിങ്ങള്‍ക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ മീറ്റിംഗിന്‍റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്. അത് നടപ്പാക്കുക മാത്രമാണ് എന്‍റെ ചുമതല. സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ഉള്‍ക്കൊള്ളിക്കാനായി. ഇന്ത്യന്‍ ക്രിക്കറ്റ് പദ്ധതികളില്‍ ആരും ഒഴിച്ചുകൂടാനാവാത്തവരല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇഷാനും ശ്രേയസുമായി ഞാന്‍ സംസാരിച്ചിരുന്നു. ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ്' എന്നും ജയ് ഷാ വെളിപ്പെടുത്തി. 

ഗ്രേഡ് എ പ്ലസ്-(7 കോടി വാര്‍ഷിക പ്രതിഫലം)

രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

ഗ്രേഡ് എ -(5 കോടി വാര്‍ഷിക പ്രതിഫലം)

ആർ അശ്വിൻ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.

ഗ്രേഡ് ബി-(3 കോടി വാര്‍ഷിക പ്രതിഫലം)

സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ.

ഗ്രേഡ് സി-(1 കോടി വാര്‍ഷിക പ്രതിഫലം)

റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍.

Read more: രാഹുലിനെ നീക്കില്ല, ലഖ്‌നൗവിന്റെ നായകനായി തുടരും! ആരാധക രോഷത്തിന് പിന്നാലെ വ്യക്തമാക്കി എല്‍എസ്ജി വക്താവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios