Asianet News MalayalamAsianet News Malayalam

സഞ്ജുവും പന്തും വേണ്ട! ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്ത് റായുഡു, മൂന്ന് രാജസ്ഥാന്‍ താരങ്ങള്‍ സ്ക്വാഡില്‍

ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് ടീമിലുള്ളത്.

ambati rayudu selects indian eleven for t20 world cup 
Author
First Published Apr 24, 2024, 3:52 PM IST

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി നായകന്‍ റിഷഭ് പന്ത് എന്നിവരെ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിട്ടില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആര്‍സിബി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. രണ്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ ടീമില്‍ ഇടം നേടി. മധ്യനിര താരം റിയാന്‍ പരാഗ്, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ടീമിലെത്തിയത്.

ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് ടീമിലുള്ളത്. രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് റായുഡുവിന്റെ അഭിപ്രായം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. 

ഇത്തവണയെങ്കിലും സഞ്ജുവിന് നീതി ലഭിക്കണം, ലോകകപ്പ് കളിക്കണം! ഹര്‍ഭജന്‍ സിംഗിന്റെ പോസ്റ്റ് ഏറ്റെടുത്ത് തരൂര്‍

നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ടീമിലുണ്ട്. ജസ്പ്രിത് ബുമ്ര നയിക്കുന്ന പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വേഗക്കാരന്‍ മായങ്ക് യാദവ് എന്നിവരം ഇടം പിടിച്ചു. എന്തുകൊണ്ട് സഞ്ജു ഇല്ലെന്നുള്ളതിന്റെ കാരണം റായുഡു വ്യക്തമാക്കിയിട്ടില്ല.

റായുഡുവിന്റെ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യുകാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

Follow Us:
Download App:
  • android
  • ios