Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് ലിറ്റണ്‍ ദാസ്; ഇന്ത്യക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് ഗംഭീര തുടക്കം

കോലി, രാഹുല്‍ എന്നിവര്‍ക്ക് പുറമെ സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു.

Bangladesh go blistering start against India in T20 WC
Author
First Published Nov 2, 2022, 3:57 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെടുത്തിട്ടുണ്ട്. ലിറ്റണ്‍ ദാസ് (58), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, വിരാട് കോലി (64), കെ എല്‍ രാഹുല്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാമ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹസന്‍ മഹ്മൂദ് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ 27 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് ഷമി രണ്ട് ഓവറില്‍ 21 റണ്‍സും നല്‍കി. 

നേരത്തെ കോലി, രാഹുല്‍ എന്നിവര്‍ക്ക് പുറമെ സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. രോഹിത് ശര്‍മ (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. നാലാം ഓവറില്‍ ഹസന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. തുടര്‍ന്ന് രോഹിത്- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ഫോം കണ്ടെടുത്തത് ഇന്ത്യ ആശ്വാസമായി. 32 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ  ഇന്നിംഗ്‌സ്. എന്നാല്‍ ഷാക്കിബിന്റെ പന്തില്‍ ഹസന് ക്യാച്ച് നല്‍കി മടങ്ങി.

ആകാശത്തോളം ഉയരെ 'സ്കൈ'; റിസ്‍വാനെ പിന്തള്ളി സൂര്യകുമാർ യാദവ് നമ്പർ-1 ടി20 ബാറ്റർ

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയില്ല. 16 പന്തുകള്‍ മാത്രം നേരിട്ട സൂര്യ 30 റണ്‍സ് അടിച്ചെടുത്തു. നാല് ബൗ്ണ്ടറികളാണ് സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷാക്കിബിന്റെ പന്തില്‍ സൂര്യ ബൗള്‍ഡാവുമ്പോള്‍ കോലിക്കൊപ്പം 38 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേശ് കാര്‍ത്തിക് (7), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ആര്‍ അശ്വിന്റെ (6 പന്തില്‍ 13) അപ്രതീക്ഷിത പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. 44 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ഹൂഡയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. 

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം.

Latest Videos
Follow Us:
Download App:
  • android
  • ios