Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പിനുള്ള യുഎസ് ടീം ഒരു മിനി ഇന്ത്യ തന്നെ! ഉന്‍മുക്ത് ചന്ദിന് ഇടമില്ല; കോറി ആന്‍ഡേഴ്‌സണ്‍ ടീമില്‍

33 വയസുകാരനായ താരം 2018 ലാണ് ന്യൂസിലന്‍ഡിനായി അവസാനം കളിച്ചത്. 5 വര്‍ഷമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ താരം കളിക്കുന്നുണ്ട്.

corey anderson set play t20 world cup for usa
Author
First Published May 5, 2024, 12:54 PM IST

ന്യൂയോര്‍ക്ക്: മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണെ ടി20 ലോകകപ്പിനുള്ള യുഎസ്എ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിന്റെ ഭാഗമായിരുന്നു ആന്‍ഡേഴ്‌സണ്‍. ഫോമിലില്ലായ്മയെ തുടര്‍ന്ന് വിരമിച്ച താരം പിന്നീട് യുഎസിലേക്ക് കുടിയറുകയും സ്ഥിരതാമസം ആക്കുകയുമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനായി 2280 റണ്‍സ് നേടിയ താരമാണ് കോറി ആന്‍ഡേഴ്സണ്‍. രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 

93 മത്സരങ്ങളില്‍ നിന്ന് 90 വിക്കറ്റും നേടിയിട്ടുണ്ട്. 33 വയസുകാരനായ താരം 2018 ലാണ് ന്യൂസിലന്‍ഡിനായി അവസാനം കളിച്ചത്. 5 വര്‍ഷമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ താരം കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനായും ആര്‍സിബിക്കായും കളിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ നില അതീവ ഗുരുതരം! അവസാന സ്ഥാനത്ത് ഒറ്റയ്ക്കാക്കി ആര്‍സിബി പോയി, ഗുജറാത്തിനും നഷ്ടം

ഇന്ത്യന്‍ വംശജനായ മൊനാങ്ക് പട്ടേലാണ് യുഎസ് ടീമിനെ നയിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറി താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മിനി ഇന്ത്യ എന്നും പറയാം. അതേസമയം, ഇന്ത്യന്‍ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന് ടീമില്‍ ഇടം നേടാനായില്ല. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ബംഗ്ലാദേശിനെ മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലും യുഎസ്എ കളിക്കും. ഈ മാസം 21നാണ് പരമ്പര ആരംഭിക്കുന്നത്.

ഇടിമിന്നലായി കോലി! മില്ലര്‍ക്ക് കണ്ണടച്ച് തുറക്കാനുള്ള സമയം പോലും കിട്ടിയില്ല; തകര്‍പ്പന്‍ റണ്ണൗട്ട് വീഡിയോ

യുഎസ് ടീം: മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (വൈസ് ക്യാപ്റ്റന്‍), ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ടെയ്ലര്‍, കോറി ആന്‍ഡേഴ്‌സണ്‍, നിതീഷ് കുമാര്‍, ഷയാന്‍ ജഹാംഗീര്‍ (വിക്കറ്റ് കീപ്പര്‍), മിലിന്ദ് കുമാര്‍, അലി ഖാന്‍, സൗരഭ് നേത്രവല്‍ക്കര്‍, ജെസ്സി സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ഹര്‍മീത് സിംഗ്, നോസ്തുഷ് കെഞ്ചിഗെ, നിസര്‍ഗ് പട്ടേല്‍.

Latest Videos
Follow Us:
Download App:
  • android
  • ios