Asianet News MalayalamAsianet News Malayalam

അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലണ്ട് വനിതാ സൂപ്പര്‍ താരം

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വ്യാറ്റ് പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയുും ചെയ്തു.വ്യാറ്റും അര്‍ജ്ജുനും അടുത്ത സുഹൃത്തുക്കളാണ്. മുമ്പും അര്‍ജ്ജുനുമൊത്തുള്ള ചിത്രങ്ങള്‍ വ്യാറ്റ് പങ്കുവെച്ചിട്ടുണ്ട്.

Danielle Wyatt shares Arjun Tendulkar photo breaks the internet
Author
London, First Published Jun 28, 2022, 8:48 PM IST

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരം ഡാനിയേല വ്യാറ്റ്. എന്‍റെ ചെറിയ കൂട്ടുകാരനെ നാന്‍ഡോസില്‍വെച്ച് കണ്ടതില്‍ സന്തോഷം എന്നായിരുന്നു ഡാനിയേല വ്യാറ്റ് അര്‍ജ്ജുന്‍റെ ചിത്രം പങ്കുവെച്ച്  ട്വിറ്ററില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും വ്യാറ്റ് അര്‍ജ്ജുന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ലണ്ടനില സോഹോയിലുള്ള നാന്‍ഡോസ് റെസ്റ്റോറന്‍റില്‍ ഇരിക്കുന്ന അര്‍ജ്ജുന്‍റെ ചിത്രമാണ് വ്യാറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വ്യാറ്റ് പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയുും ചെയ്തു.വ്യാറ്റും അര്‍ജ്ജുനും അടുത്ത സുഹൃത്തുക്കളാണ്. മുമ്പും അര്‍ജ്ജുനുമൊത്തുള്ള ചിത്രങ്ങള്‍ വ്യാറ്റ് പങ്കുവെച്ചിട്ടുണ്ട്. 2007ലെ ലണ്ടനിലെ എംസിസി അക്കാദമിയില്‍വെച്ച് അര്‍ജ്ജുന് നെറ്റ്സില്‍ പന്തെറിഞ്ഞുകൊടുത്തത് മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പിന്നീട് അര്‍ജ്ജുന്‍ ലണ്ടനിലെ എംസിസി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനായി എത്തുമ്പോഴെല്ലാം ഇരുവരും കൂടിക്കാഴ്ച നടത്താറുമുണ്ട്. ഇംഗ്ലണ്ടിനായി 93 ഏകദിനങ്ങളിലും 124 ടി20 കളിലും കളിച്ചിട്ടുള്ള താരമാണ് വ്യാറ്റ്.

'ഒരുപാട് മെച്ചപ്പെടാനുണ്ട്'; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഐപിഎല്ലില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

സച്ചിനും അര്‍ജ്ജുനും ലോര്‍ഡ്സിലെത്തുമ്പോഴെല്ലാം നേരില്‍ കാണാന്‍ ശ്രമിക്കാറുണ്ടെന്നും തനിക്ക് 10 വയസുള്ളപ്പോഴാണ് ആദ്യമായി ഇരുവരെയും എംസിസി അക്കാദമിയില്‍ വെച്ച് കാണുന്നതെന്നും വ്യാറ്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിരാട് കോലിയോടുള്ള ആരാധന പരസ്യമാക്കിയതിലൂടെയും യുസ്‌വേന്ദ്ര ചാഹലുമായുള്ള സോഷ്യല്‍ മീഡിയ തമാശകളിലൂടെയും വ്യാറ്റ് ഇന്ത്യന്‍ ആരാധകര്‍ക്കും സുപരിചതയാണ്.

'ഒന്നും തെളിയിക്കേണ്ടതില്ല, സ്വന്തം വഴിയെ പോവുക'; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഉപദേശവുമായി കപില്‍ ദേവ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന അര്‍ജ്ജുന് സീസണില്‍ ഒറ്റ മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപക്കാണ് മുംബൈ അര്‍ജ്ജുനെ ടീമിലെടുത്തത്.

Follow Us:
Download App:
  • android
  • ios