Asianet News MalayalamAsianet News Malayalam

വീണ്ടും ഹെഡ് കൊടുങ്കാറ്റ്! കൂട്ടിന് അഭിഷേകും ഷഹ്ബാസും; ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത് ഇശാന്ത് ശര്‍മയ്ക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

delhi capitals need 267 runs to win against sunrisers hyderabad
Author
First Published Apr 20, 2024, 9:28 PM IST

ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 267 റണ്‍സിന്റെ കൂറ്റന്‍ വിജയക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത് ഇശാന്ത് ശര്‍മയ്ക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് - അഭിഷേക് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. അതും 6.1 ഓവറില്‍. അടുത്ത പന്തില്‍ അഭിഷേക് പുറത്തായി. 12 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. കുല്‍ദീപിന്റെ പന്തില്‍ അക്‌സറിന് ക്യാച്ച്. അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) കുല്‍ദീപ് മടക്കി. ഒമ്പതാം ഓവറില്‍ ഹെഡിനേയും കുല്‍ദീപ് മടക്കി. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. അടുത്ത ഓവറില്‍ ക്ലാസന്‍, അക്‌സറിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 154 എന്ന നിലയിലായി.

പിന്നീടെത്തിയ നിതീഷ് റെഡ്ഡി (37) ഹൈദരാബാദിന് വേണ്ടി നിര്‍ണായക സംഭാവന നല്‍കി. 17-ാം ഓവറിലെ അവസാന പന്തിലാണ് നിതീഷ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോര്‍ 221 റണ്‍സായിരുന്നു. അബ്ദുള്‍ സമദ് (13), പാറ്റ് കമ്മിന്‍സ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ ഷഹ്ബാസിന്റെ അര്‍ധ സെഞ്ചുറി ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുല്‍ദീപ് നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയിരുന്നു. 

കോലിക്കും ഭീഷണിയായി ട്രാവിസ് ഹെഡ്! സഞ്ജു വീണ്ടും താഴോട്ട്; റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വലിയ മാറ്റം

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അഭിഷേക് പോറല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ട്ട്‌ജെ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഐഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മര്‍ഖണ്ഡെ, ടി നടരാജന്‍.

Follow Us:
Download App:
  • android
  • ios