Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ഡ്രസ്സിംഗ് റൂമിൽ നേരിട്ടെത്തി ആശ്വസിപ്പിച്ചിട്ടും സങ്കടം മറയ്ക്കാനാവാതെ രോഹിത്തും കോലിയും-വീഡിയോ

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു.

Even Prime Minister cannot console Captain Rohit Sharma and Virat Kohli
Author
First Published Nov 21, 2023, 1:39 PM IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ മുഹമ്മദ് സിറാജ് ഗ്രൗണ്ടില്‍ പൊട്ടിക്കരയുന്നതും ജസ്പ്രീത് ബുമ്ര ആശ്വസിപ്പിക്കുന്നതും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകരെ കണ്ണീരണയിച്ച കാഴ്ചയായിരുന്നു. മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ താരങ്ങളില്‍ പലരും സങ്കടം അടക്കാനാവാത്ത ഇരിക്കുന്നത് കണ്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് മത്സരശേഷം കോച്ച് രാഹുല്‍ ദ്രാവിഡും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെ മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി കൈ പിടിച്ച് ആശ്വസിപ്പക്കുമ്പോഴും ഇരുവരുടെയും മുഖത്ത് ചിരിയായിരുന്നില്ല നിറഞ്ഞു നിന്നത്, നിരാശയും സങ്കടവുമായിരുന്നു.

ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും തഴഞ്ഞു, യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രതികരണം

കൂട്ടത്തില്‍ ഏറ്റവും നിരാശനായി കാണപ്പെട്ടത് നായകനായ രോഹിത് തന്നെയായിരുന്നു. പ്രധാനമന്ത്രി ആശ്വസിപ്പിക്കുമ്പോഴും മുഖത്ത് ചിരി വരുത്താന്‍ രോഹിത് പാടുപെടുന്നത് ദൃശ്യങ്ങളില്‍ കാണാം. രോഹിത്തിനെയും കോലിയെയും  ആശ്വസിപ്പിച്ചശേഷം പ്രധാനമന്ത്രി കോച്ച് രാഹുല്‍ ദ്രാവിഡിനെ പേരെടുത്ത് വിളിച്ച് നിങ്ങള്‍ നന്നായി പരിശ്രമിച്ചു എന്നു പറഞ്ഞു.

രവീന്ദ്ര ജഡേജക്കും ശുഭ്മാന്‍ ഗില്ലിനും കൈ കൊടുത്ത ശേഷമാണ് മുഹമ്മദ് ഷമിയെ പേരെടുത്ത് വിളിച്ച് പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത്. നിങ്ങള്‍ നന്നായി കളിച്ചു എന്നായിരുന്നു പ്രധാനമന്ത്രി ഷമിയുടെ പുറത്ത് തട്ടി പറഞ്ഞത്. ബുമ്രക്ക് കൈ കൊടുത്തശേഷം ഗുജറാത്തി സംസാരിക്കാന്‍ അറിയാമോ എന്ന് കുശലം ചോദിച്ച പ്രധാനമന്ത്രിയോട് കുറെശ്ശേ എന്ന് ബുമ്ര മറുപടി നല്‍കി.

നിര്‍വികാരനായി നിന്ന ശ്രേയസ് അയ്യര്‍ക്കും കുല്‍ദീപ് യാദവിനും കൈ കൊടുത്തു. പിന്നെ പിന്നില്‍ മാറി നിന്ന രാഹുലിന് കൈ കൊടുത്തശേഷം ഇതൊക്കെ സംഭവിക്കും നിങ്ങള്‍ നന്നായി പരിശ്രമിച്ചുവെന്ന് ആശ്വസിപ്പിച്ചു. ദില്ലിയിൽ വരുമ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇരിക്കാമെന്നും അതിനായി നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios