userpic
user icon
0 Min read

'പാകിസ്ഥാന് ഭീകരര്‍ക്ക് അഭയം നല്‍കുന്നു'; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ

former pak cricketer slams pakistan prime minister shahbaz sharif
দানিশ কানেরিয়া

Synopsis

ആക്രമണത്തില്‍ ഉന്നത ലോക നേതാക്കള്‍ വ്യാപകമായി അപലപിച്ചിട്ടും, സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും അദ്ദേഹം നടത്തിയിട്ടില്ല.

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം പാലിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ആക്രമണത്തില്‍ ഉന്നത ലോക നേതാക്കള്‍ വ്യാപകമായി അപലപിച്ചിട്ടും, സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും അദ്ദേഹം നടത്തിയിട്ടില്ല. ഇതിനെയാണ് കനേരിയ ചോദ്യം ചെയ്തത്. ഭീകരര്‍ക്ക് അഭയം നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് കനേരിയ വ്യക്തമാക്കി. 

കനേരിയ പറയുന്നതിങ്ങനെ... ''പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ പങ്കില്ലെങ്കില്‍, പ്രധാനമന്ത്രി ഇതുവരെ അപലപിക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് സത്യം അറിയാം. നിങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.'' കനേരിയ തന്റെ എക്‌സില്‍ കുറിച്ചിട്ടു.

നിരവധി മുന്‍നിര കായികതാരങ്ങള്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചിരുന്നു. ഐപിഎല്ലിരല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ബിസിസിഐ ആക്രമണത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും അമ്പയര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. മാത്രമല്ല, ഈ ദുഃഖസമയത്ത് ക്രിക്കറ്റ് ലോകം രാജ്യത്തോടൊപ്പം ഉറച്ചുനിന്നതിനാല്‍ മത്സരത്തില്‍ ചിയര്‍ ലീഡര്‍മാരെ ഒഴിവാക്കിയിരുന്നു. 

ടോസിനിടെ നടന്ന ഭീകരാക്രമണത്തെ മുംബൈ, ഹൈദരാബാദ് ക്യാപ്റ്റന്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, പാറ്റ് കമ്മിന്‍സ് എന്നിവരും സംസാരിച്ചിരുന്നു. ''ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ഞാന്‍ ആദ്യം തന്നെ എന്റെ അനുശോചനം അറിയിക്കുന്നു. ഒരു ടീമെന്ന നിലയിലും ഫ്രാഞ്ചൈസി എന്ന നിലയിലും ഞങ്ങള്‍ അത്തരം ആക്രമണങ്ങളില്‍ അപലപിക്കുന്നു.''' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.  ''ഇത് ഞങ്ങള്‍ക്കും ഹൃദയഭേദകമായ അനുഭവമാണ്. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്.'' കമ്മിന്‍സ് പറഞ്ഞു.

Latest Videos