Asianet News MalayalamAsianet News Malayalam

മരണക്കിടക്കയില്‍ പോലും ഓര്‍ത്തിരിക്കുന്ന ലോകകപ്പ് ഫൈനല്‍ നിമിഷം വെളിപ്പെടുത്തി പാറ്റ് കമിന്‍സ്

കോലിയുടെ വിക്കറ്റ് വീണശേഷമുള്ള ടീം ഹഡിലില്‍ സ്റ്റീവ് സ്മിത്ത് ടീം അംഗങ്ങളോട് പറഞ്ഞൊരു വാചകമുണ്ട്. നിങ്ങള്‍ ഈ കാണികളെ നോക്കു. ഒരു ലൈബ്രറിയില്‍ ഇരിക്കുന്നതുപോലെ നിശബ്ദരാണവര്‍.

I Will Savour that moment for a long time says Pat Cummins on Virat Kohli Wicket
Author
First Published Nov 27, 2023, 4:54 PM IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന് ഇറങ്ങും മുമ്പെ ഓസ്ട്രേലിയന്‍ നായകനായ പാറ്റ് കമിന്‍സ് പറഞ്ഞത്, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒന്നേകാല്‍ ലക്ഷം കാണികളെ നിശബ്ദരാക്കുന്നതിലെ ത്രില്ലിനെക്കുറിച്ചായിരുന്നു. ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ഓസീസ് അത് കളിക്കളത്തില്‍ നടപ്പിലാക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലില്‍ ഒരിക്കലും മറക്കാത്ത ഒരു നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാറ്റ് കമിന്‍സ് ഇപ്പോള്‍.

എഴുപതാം വയസില്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും ഓര്‍ത്തിരിക്കാവുന്ന ലോകകപ്പ് ഫൈനലിലെ ഒരു നിമിഷം ഏതാണെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് കമിന്‍സ് മറുപടി നല്‍കിയത്. അത് വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയ നിമിഷമായിരുന്നു എന്നായിരുന്നു. ആ വിക്കറ്റ് ഞങ്ങളെ അത്രമാത്രം ആവേശത്തിലാഴ്ത്തി.

ഹാര്‍ദ്ദിക് പോയതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

കോലിയുടെ വിക്കറ്റ് വീണശേഷമുള്ള ടീം ഹഡിലില്‍ സ്റ്റീവ് സ്മിത്ത് ടീം അംഗങ്ങളോട് പറഞ്ഞൊരു വാചകമുണ്ട്. നിങ്ങള്‍ ഈ കാണികളെ നോക്കു. ഒരു ലൈബ്രറിയില്‍ ഇരിക്കുന്നതുപോലെ നിശബ്ദരാണവര്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ ആരാധകരുണ്ടായിരുന്നു അവിടെ.  അവരെല്ലാം ഒറ്റയടിക്ക് നിശബ്ദരായി. ആ നിമിഷം ഞാനെന്‍റെ മരണക്കിടക്കയില്‍ പോലും മറക്കില്ലെന്നായിരുന്നു ദ് ഏജിന് നല്‍കിയ അഭിമുഖത്തില്‍ കമിന്‍സിന്‍റെ മറുപടി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240ന് ഓള്‍ ഔട്ടായപ്പോള്‍ 44 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തിയത്. 47-3 എന്ന നിലയില്‍ തകര്‍ന്നശേഷമായിരുന്നു ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയിലൂടെ ഓസീസിന്‍റെ തിരിച്ചുവരവ്. മത്സരത്തില്‍ 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങിയ കമിന്‍ രണ്ട് വിക്കറ്റെടുത്തിരുന്നു. ഒറ്റ ബൗണ്ടറിപോലും കമിന്‍സിനെതിരെ നേടാന്‍ ഇന്ത്യക്കാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios