Asianet News MalayalamAsianet News Malayalam

IND v SA : പുതിയ കൊറോണ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി അടുത്ത മാസമാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകുന്നത്.  ജനുവരി അവസാനം വരെ നീളുന്നതാണ് പരമ്പര.

IND v SA : India's Tour Of South Africa BCCI To Await Centre's Decision as new coronavirus variant spreads in South Africa
Author
Johannesburg, First Published Nov 26, 2021, 8:16 PM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം(new coronavirus variant) കണ്ടെത്തിയതോടെ അടുത്ത മാസം തുടങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും( India's Tour Of South Africa) അനിശ്ചിതത്വത്തില്‍. ദക്ഷിണാഫ്രിക്ക(South Africa Lock Down) വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നിരവധിതവണ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കൊവിഡ് കേസുകളില്‍ പത്തിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി അടുത്ത മാസമാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകുന്നത്.  ജനുവരി അവസാനം വരെ നീളുന്നതാണ് പരമ്പര. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്നത് ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.

കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും യാത്രക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ടീം ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കായി അടുത്ത മാസം എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ കൂടി നിലപാട് അറിഞ്ഞശേഷമെ പര്യടനത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് ബിസിസിഐ നിലപാട്. 2020ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് കൊവിഡ് ഭീതി മൂലം ഉപേക്ഷിച്ച ആദ്യ ക്രിക്കറ്റ് പരമ്പര.

Follow Us:
Download App:
  • android
  • ios