Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണോ, റിങ്കു സിംഗോ അല്ല; സെലക്ഷന്‍ കമ്മിറ്റിയില്‍ ഏറ്റവും ചര്‍ച്ചയായത് മറ്റൊരു പേര്

ടി20 ലോകകപ്പിനുള്ള ടീം സെലക്ഷന് മുമ്പ് ആരാധകരുടെ മനസില്‍ ഏറ്റവും വലിയ ചര്‍ച്ചയായ ഒരു പേര് സഞ്ജു സാംസണ്‍ ആയിരുന്നു

India T20 World Cup 2024 Squad Hardik Pandya name most debated selection meeting
Author
First Published May 1, 2024, 5:34 PM IST

മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024നുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് പല അത്ഭുതങ്ങളുമുണ്ടായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് ആദ്യമായി ലോകകപ്പ് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ ഫിനിഷര്‍ റിങ്കു സിംഗ് 15 അംഗ സ്ക്വാഡിന് പുറത്തായി. എന്നാല്‍ സഞ്ജുവിന്‍റെയോ റിങ്കുവിന്‍റേയോ പേരല്ല സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ ഏറ്റവും വലിയ ചര്‍ച്ചയായത്. 

ടി20 ലോകകപ്പിനുള്ള ടീം സെലക്ഷന് മുമ്പ് ആരാധകരുടെ മനസില്‍ ഏറ്റവും വലിയ ചര്‍ച്ചയായ ഒരു പേര് സഞ്ജു സാംസണ്‍ ആയിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേര് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെതാണ്. 'സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ വലിയ വാഗ്‌വാദങ്ങള്‍ ഉണ്ടായില്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ ചൊല്ലി ഏറെ തര്‍ക്കങ്ങള്‍ നടന്നു' എന്നാണ് ബിസിസിഐ വ‍ൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. ഐപിഎല്ലില്‍ ഫോമിലല്ലാതിരുന്നിട്ടും മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി അമ്പേ പരാജയമായിട്ടും അവസാന നിമിഷം സ്ക്വാഡിലെത്തിയ ഹാര്‍ദിക്കിനെ ലോകകപ്പ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതാണ് ഇതിലേറെ കൗതുകം. 

അതേസമയം ശിവം ദുബെയുമായുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് റിങ്കു സിംഗിനെ മറികടന്ന് ദുബെയ്ക്ക് അവസരം നല്‍കാന്‍ തീരുമാനം ആയതെന്നും ബിസിസിഐ കേന്ദ്രങ്ങള്‍ പറയുന്നു. ഐപിഎല്‍ 2024ലെ തകര്‍പ്പന്‍ ഫോം ദുബെയ്‌ക്ക് അനുകൂല ഘടകമായി. ശിവം ദുബെയെ 15 അംഗ സ്ക്വാഡില്‍ ചേര്‍ത്തപ്പോള്‍ റിങ്കു സിംഗിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ മാത്രമാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 

ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍. 

Read more: വിമര്‍ശകര്‍ പൊടിക്ക് അടങ്ങണം, ഹാര്‍ദിക് പാണ്ഡ്യക്ക് ശക്തമായ പിന്തുണയുമായി ഗവാസ്‌കര്‍; വ്യക്തമാക്കി കാരണവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios