Asianet News MalayalamAsianet News Malayalam

ആരെങ്കിലും അദ്ദേഹത്തോട് ഒന്ന് പറഞ്ഞ് മനസിലാക്കൂ; ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ ധോണിക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ഒമ്പതാം നമ്പറില്‍ ധോണി ബാറ്റിംഗിനിറങ്ങുന്നത് ചെന്നൈക്ക് ഗുണകരമാകില്ല. എനിക്കറിയാം അദ്ദേഹത്തിന് 42 വയസായെന്ന്, പക്ഷെ അദ്ദേഹം ഇപ്പോഴും മികച്ച ഫോമിലാണ്.

Irfan Pathan Slams MS Dhoni for coming at No. 9 vs Punjab Kings in IPL 2024
Author
First Published May 6, 2024, 10:28 AM IST

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചെന്നൈ ആധികാരിക ജയവുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും എം എസ് ധോണി ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയതിനെതിരെ വിമര്‍ശനം ശക്തമാവുന്നു. മിച്ചല്‍ സാന്‍റ്നര്‍ക്കും ഷാര്‍ദ്ദുല്‍ ഠാക്കൂറിനുംശേഷമാണ് പഞ്ചാബിനെതിരെ ധോണി ബാറ്റിംഗിനിറങ്ങിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ബൗള്‍ഡായി പുറത്താവുകയും ചെയ്തു.

ഇതോടൊണ് ധോണിക്കെതിരെ വിമര്‍ശനം ശക്തമായത്. ചെന്നൈ ഇന്നിംഗ്സിനൊടുവില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ഇര്‍ഫാന്‍ പത്തനാണ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ഫോമിലുള്ള ധോണി ബാറ്റിംഗില്‍ കുറച്ചു കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാന്‍ തയാറാവണമെന്നും പത്താന്‍ പറഞ്ഞു.

ഓറഞ്ച് ക്യാപ് കോലിയുടെ തലയില്‍ തന്നെ, ടോപ് 3 യില്‍ സുനില്‍ നരെയ്നും; സഞ്ജു ആദ്യ 10 ല്‍ നിന്ന് പുറത്തേക്ക്

ഒമ്പതാം നമ്പറില്‍ ധോണി ബാറ്റിംഗിനിറങ്ങുന്നത് ചെന്നൈക്ക് ഗുണകരമാകില്ല. എനിക്കറിയാം അദ്ദേഹത്തിന് 42 വയസായെന്ന്, പക്ഷെ അദ്ദേഹം ഇപ്പോഴും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ  ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി കുറച്ചു കൂടി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധോണി തയാറാവണം. കുറഞ്ഞത് നാലോ അഞ്ചോ ഓവറെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യണം. രണ്ടോവര്‍ ബാറ്റ് ചെയ്യുന്ന ധോണിയെക്കൊണ്ട് ചെന്നൈ ടീമിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയുള്ള 90 ശതമാനം കളികളും ജയിച്ചാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫിലെത്താനാവു. ടീമിലെ സീനിയര്‍ താരമെന്ന നിലയിലും ഫോമിലുള്ള താരമെന്ന നിലിയിലും ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. അല്ലാതെ ഒരേകാര്യങ്ങള്‍ തന്നെ എപ്പോഴും ചെയ്തിട്ട് കാര്യമില്ല.

ഒളിച്ചിരിക്കാതെ ഇറങ്ങി തകര്‍ത്തടിക്കു; ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനെത്തിയ ധോണിയെ പൊരിച്ച് ആരാധകര്‍

മുംബൈക്കെതിരെ ചെന്നൈയെ ജയിപ്പിച്ചത് ധോണിയുടെ ഇന്നിംഗ്സാണ്. അതുകൊണ്ടുതന്നെ ഷാര്‍ദ്ദുല്‍ ഠാക്കൂറിനുംശേഷം ധോണി ബാറ്റിംഗിന്  ഇറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സമീര്‍ റിസ്‌വിയും പാഡ് അണിഞ്ഞ് തയാറായി ഇരുന്നിരുന്നു. ബാറ്റിംഗ് ഓര്‍ഡറിലെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും ചെന്നൈക്ക് ഗുണകരമല്ല. ആരെങ്കിലും ധോണിയെ പറഞ്ഞ് മനസിലാക്കണം, കുറഞ്ഞത് ഒരു നാലോവറെങ്കിലും ബാറ്റ് ചെയ്യണമെന്ന്-പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios