Asianet News MalayalamAsianet News Malayalam

ഹാര്‍ദ്ദിക് അല്ല, ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനാവേണ്ടിയിരുന്നത് മറ്റൊരു താരം; തുറന്നു പറഞ്ഞ് പത്താന്‍

പരിചയസമ്പന്നരായാ രോഹിത്തിത്തായാലും കോലി ആയാലും ഇനി പുതുമുഖമായാലും ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യമില്ല. കാരണം, ക്രിക്കറ്റ് എന്നത് ടീം ഗെയിമാണ്.

Irfan Pathan slams selectors for naming Hardik Pandya as vice-captain of Indian team for T20 World Cup 2024
Author
First Published May 2, 2024, 11:24 AM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് തുടര്‍ തോല്‍വികളില്‍ വലയുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാൻ പത്താന്‍. ഇന്ത്യൻ ടീം മാനേജ്മെന്‍റ് പലഘട്ടങ്ങളിലും ഹാര്‍ദ്ദിക്കിന് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ടീം അഗങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പത്താൻ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഹാര്‍ദ്ദിക്കിന് ബിസിസിഐ എ ഗ്രേഡ് കരാര്‍ നല്‍കിയപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കി. പരിക്കും മറ്റ് പലകാരങ്ങളും കാരണം ഹാര്‍ദ്ദിക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് തന്നെ സംശയം ഉയര്‍ത്തുന്ന കാര്യമാണ്. എന്നിട്ടും ഹാര്‍ദ്ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കുകയുും ലോകകപ്പ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തുവെന്നത് പ്രത്യേക പരിഗണനയെന്ന വാദത്തിന് ശക്തി കൂട്ടാനെ കാരണമാകു.

ഇന്ന് ജയിച്ചാല്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ പ്ലേ ഓഫില്‍, എതിരാളികള്‍ ബിഗ് ഹിറ്റര്‍മാരുടെ ഹൈദരാബാദ്

പരിചയസമ്പന്നരായാ രോഹിത്തിത്തായാലും കോലി ആയാലും ഇനി പുതുമുഖമായാലും ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യമില്ല. കാരണം, ക്രിക്കറ്റ് എന്നത് ടീം ഗെയിമാണ്. അവിടെ എല്ലാവരും തുല്യരാണ്. അല്ലാതെ ടെന്നീസ് പോലെയുള്ള മത്സരമല്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ ചില കളിക്കാര്‍ക്ക് ഇത്തരത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്നത് എനിക്കറിയാം. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.

അവസാന ഓവറില്‍ സിംഗിളോടാന്‍ വിസമ്മതിച്ച് ധോണി, ഡബിള്‍ ഓടി തിരിച്ചെത്തി ഡാരില്‍ മിച്ചല്‍

രോഹിത്തിന് മുമ്പ് ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചിരുന്നു എന്നതിനാലാകാം സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ഇതേ ഹാര്‍ദ്ദിക് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ്. വ്യക്തിപരമായി ഹാര്‍ദ്ദിക്കിന്‍റെ പ്രകടനവും മോശമാണ്. അതിനാല്‍ ഹാര്‍ദ്ദിക്കിന് പകരം സെലക്ടര്‍മാര്‍ക്ക് വേണമെങ്കില്‍ ജസ്പ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios