Asianet News MalayalamAsianet News Malayalam

ആര്‍സിബിക്ക് ടോസ് നഷ്ടം, ടീമില്‍ മാറ്റമില്ല! ഒരു മാറ്റവുമായി കൊല്‍ക്കത്ത; യുവതാരം അരങ്ങേറ്റം കുറിക്കും

ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത, ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിക്കും.

kolkata knight riders won the toss against royal challengers bengaluru ipl 2024
Author
First Published Mar 29, 2024, 7:23 PM IST

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത, ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിക്കും. ആര്‍സിബി അവസാന മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

രാജസ്ഥാന്‍ ജയിച്ചിട്ടും വലിയ കാര്യമുണ്ടായില്ല! പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നില്‍

ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റേയും ടീമുകള്‍ ഏറ്റുമുട്ടുന്‌പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം. ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് കോലിയും ഗംഭീറും കൊമ്പുകോര്‍ത്തു. 2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല. ലക്‌നൗ സൂപ്പര്‍ ജയന്‍സ് ആര്‍സിബി മത്സരത്തിനിടെയുള്ള ഈ രംഗം ആരാധകര്‍ മറന്നു കാണില്ല. ലക്‌നൗ കോച്ചായിരുന്ന ഗംഭീറും കോലിയും നേര്‍ക്കുനേര്‍ വന്നു. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.

ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലക്‌നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കെകെആര്‍ കളിക്കുന്നത്. ഇന്ന് കോലിയുടെ ആര്‍സിബിയുമായി ഏറ്റുമുട്ടുമ്പോള്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ആരാധകര്‍.

Follow Us:
Download App:
  • android
  • ios