Asianet News MalayalamAsianet News Malayalam

വീണ്ടും 'തല'യുടെ വിളയാട്ടം, രക്ഷകനായി ദളപതിയും; ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റണ്‍സ് വിജയലക്ഷ്യം

15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. ഇതില്‍ 53 റണ്‍സും അവസാന മൂന്നോവറിലായിരുന്നു.

Lucknow Super Giants vs Chennai Super Kings Jadeja and Dhoni Shines, CSK set 177 runs target for LSG
Author
First Published Apr 19, 2024, 9:35 PM IST

ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മുന്‍ നായകന്‍ എം എസ് ധോണിയുടെ ഫിനിഷിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ജഡേജ 40 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ധോണി ഒമ്പത് പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ രചിന്‍ രവീന്ദ്രയെ(0) നഷ്ടമായി. റുതുരാജ് ഗെയ്ക്‌വാദും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ചെന്നൈയെ കരകയറ്റുമെന്ന് കരുതിയെങ്കിലും റുതുരാജിനെ(17) യാഷ് താക്കൂര്‍ വീഴ്ത്തി. നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ പിടിച്ചു നിന്നപ്പോള്‍ ശിവം ദുബെ(3) നിരാശപ്പെടുത്തി.

ടി20 ലോകകപ്പ് ടീമില്‍ വേണ്ടത് സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍, തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍

മൊയീന്‍ അലിയും ജഡേജയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. പതിനെട്ടാം ഓവറില്‍ രവി ബിഷ്ണോയിയെ തുടര്‍ച്ചയായി മൂന്ന് സിക്സിന് പറത്തിയ മൊയീന്‍ അലിയാണ് ചെന്നൈ സ്കോര്‍ 150ന് അടുത്തെത്താൻ സഹായിച്ചത്. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ മൊയീന്‍ അലി(20 പന്തില്‍ 30) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണിയാണ് ഒമ്പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി ചെന്നൈയെ 176ല്‍ എത്തിച്ചത്.

15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. ഇതില്‍ 53 റണ്‍സും അവസാന മൂന്നോവറിലായിരുന്നു. ബിഷ്ണോയി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും മൊഹ്സിന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സും യാഷ് താക്കൂര്‍ എറിഞ്ഞ ഇരുപതാം ഓവറില്‍ ചെന്നൈ 19 റണ്‍സും അടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios