Asianet News MalayalamAsianet News Malayalam

എല്ലാ കണ്ണുകളും ഹാര്‍ദിക്കിലേക്ക്! ലോകകപ്പ് ടീമിലേക്കും പരിഗണിച്ചേക്കില്ല; മുംബൈ ഇന്ന് പഞ്ചാബിനെതിരെ

ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്.

mumbai indians vs punjab kings ipl match preview and more
Author
First Published Apr 18, 2024, 11:45 AM IST

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. തുല്യ ദുഖിതരാണ് മുംബൈയും പഞ്ചാബും. ആറ് കളിയില്‍ നാലിലും തോറ്റു. പോയിന്റ് പട്ടികയില്‍ ഇരുടീമുകളേയും വേര്‍തിരിക്കുന്നത് പഞ്ചാബിന്റെ മെച്ചപ്പെട്ട റണ്‍നിരക്ക്. ചുമലിന് പരിക്കേറ്റ ശിഖര്‍ ധവാന്റെ അഭാവത്തില്‍ സാം കറണ്‍ ഇന്നും പഞ്ചാബിനെ നയിക്കും.

താര ലേലത്തില്‍ പേരുമാറി ടീമിലെത്തിയ ശശാങ്ക് സിംഗ് മാത്രമേ സ്ഥിരതയോടെ റണ്ണടിക്കുന്നുള്ളൂ. വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ പൊരുതുന്ന ജിതേഷ് ശര്‍മയ്ക്ക് ആറുകളിയില്‍ നേടാനായത് 106 റണ്‍സ് മാത്രം. സാം കറണ്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുള്‍പ്പട്ട പേസര്‍മാരും ശോകം. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയെ വിശ്വസിക്കാം.

പക്ഷേ ബൌളര്‍മാരാണ് ടീമിന്റെ പ്രതിസന്ധി. ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ അടക്കമുള്ളവര്‍ക്ക് റണ്‍സ് നിയന്ത്രിക്കാനാവുന്നില്ല. ഇതുകൊണ്ടുതന്നെ ബാറ്റര്‍മാര്‍ അന്നും അരങ്ങുവാഴാനാണ് സാധ്യത. ഇരുടീമും മുപ്പത്തിയൊന്ന് കളിയില്‍ ഏറ്റുമുട്ടി. പഞ്ചാബ് പതിനഞ്ചിലും മുംബൈ പതിനാറിലും ജയിച്ചു. അതേസമയം, ഹാര്‍ദിക് ഇന്ന് പന്തെറിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിനെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി? സംഭവം രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് മത്സരങ്ങള്‍ക്കിടെ; നാല് പേര്‍ അറസ്റ്റില്‍

ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ ബൗളിംഗില്‍ തിളങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിട്ടില്ല. ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios