userpic
user icon
0 Min read

കോലിക്കും ദേവ്ദത്തിനും അര്‍ധ സെഞ്ചുറി; ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 206 റണ്‍സ് വിജയലക്ഷ്യം

rajasthan royals need 206 runs to win against royal challengers bengaluru
Virat Kohli

Synopsis

മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 206 റണ്‍സ് വിജയലക്ഷ്യം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോലി (42 പന്തില്‍ 70), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല.

മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി വാനിന്ദു ഹസരങ്കയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കോലി - ദേവ്ദത്ത് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ന്നത്. കോലിയെ ജോഫ്ര അര്‍ച്ചര്‍ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ദേവ്ദത്തിനെ സന്ദീപ് ശര്‍മ മടക്കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രജത് പടിധാര്‍ (1) വന്നത് പോലെ മടങ്ങി. ടിം ഡേവിഡ് (15 പന്തില്‍ 23) അവസാന പന്തില്‍ റണ്ണൗട്ടി. ജിതേശ് ശര്‍മ (20) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

ഇംപാക്ട് സബ്‌സ്: വൈഭവ് സൂര്യവന്‍ഷി, യുധ്വീര്‍ സിംഗ് ചരക്, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്സ്: സുയാഷ് ശര്‍മ്മ, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേല്‍, സ്വപ്നില്‍ സിംഗ്.

Latest Videos