Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടീമിനെ രോഹിത് നയിക്കും! ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഇലവനെ തിരഞ്ഞെടുത്ത് ഐസിസി

രോഹിത്തിനൊപ്പം ക്വിന്റണ്‍ ഡി കോക്ക് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ടൂര്‍ണമെന്റില്‍ 594 റണ്‍സാണ് ഡി കോക്ക് നേടിയിരുന്നത്. നാല് സെഞ്ചുറികള്‍ ഇന്നിംഗ്‌സിലുണ്ട്. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

rohit sharma lead icc team and six indians included in team
Author
First Published Nov 20, 2023, 4:51 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. രോഹിത്തിന് പുറമെ വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ടീമ്ിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

രോഹിത്തിനൊപ്പം ക്വിന്റണ്‍ ഡി കോക്ക് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ടൂര്‍ണമെന്റില്‍ 594 റണ്‍സാണ് ഡി കോക്ക് നേടിയിരുന്നത്. നാല് സെഞ്ചുറികള്‍ ഇന്നിംഗ്‌സിലുണ്ട്. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റണ്‍വേട്ടയില്‍ രണ്ടാമതുള്ള രോഹിത് കൂടെ. മൂന്നാമനായി വിരാട് കോലി തന്നെ. ഒരു ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 765 റണ്‍സാണ് കോലി നേടിയത്.

നാലാമന്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍. 552 റണ്‍സ് മിച്ചല്‍ നേടിയിരിന്നു. സെമി ഫൈനലിലാണ് ന്യൂസിലന്‍ഡ് പുറത്താവുന്നത്. 69 ആയിരുന്നു മിച്ചലിന്റെ ശരാശരി. മധ്യനിരയില്‍ കെ എല്‍ രാഹുലുമുണ്ട്. 10 ഇന്നിംഗ്‌സില്‍ നിന്ന് 452 റണ്‍സാണ് രാഹുല്‍ നേടിയത്. 75.33 ശരാശരിയിലാണ് നേട്ടം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ജഡേജയും മാക്‌സ്‌വെല്ലും. അഫ്ഗാനെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു മാക്‌സി. എതിര്‍ ടീമുകളുടെ പ്രധാന വിക്കറ്റുകളെടുക്കുന്നില്‍ മുഖ്യ പങ്കുവഹിച്ചതാണ് ജഡേജയ്ക്ക് സ്ഥാനം നല്‍കിയത്. 11 മത്സരങ്ങളില്‍ 16 വിക്കറ്റെടുത്ത ജഡേജ ഒരു തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

ബുമ്ര, ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക), മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപയും ടീമില്‍. ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബുമ്ര തുടക്കത്തില്‍ സമര്‍ദ്ദം ചെലുത്തി. മധുഷങ്ക 21 വിക്കറ്റുകളാണ് ലോകകപ്പില്‍ സ്വന്തമാക്കിയത്. ഓസീസിനെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. 23 വിക്കറ്റുകള്‍ വീഴ്ത്തിയ താരം റണ്‍വേട്ടയില്‍ രണ്ടാമനാണ്.

ഐസിസി ലോകകപ്പ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, വിരാട് കോലി, ഡാരില്‍ മിച്ചല്‍, കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, ദില്‍ഷന്‍ മധുഷങ്ക, ആഡം സാംപ, മുഹമ്മദ് ഷമി
 

ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി! ഡ്രസിംഗ് റൂമിലെത്തി പ്രചോദിപ്പിച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്ന് താരം

Latest Videos
Follow Us:
Download App:
  • android
  • ios