Asianet News MalayalamAsianet News Malayalam

പന്തിനെ മറികടന്ന് സഞ്ജു ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോര്‍ട്ട്! പതിനഞ്ചംഗ സാധ്യത ടീം പുറത്ത്

പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം.

sanju samson likely to be first choice wicket keeper for t20 world cup
Author
First Published Apr 29, 2024, 1:02 PM IST

മുംബൈ: വരുന്ന ടി20 ലോകകപ്പില്‍ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുമെന്നുള്ളതായിരുന്നു പ്രധാന ചോദ്യം. ടീം പ്രഖ്യാപിക്കാനിരിക്കെ ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ഒരു നീണ്ട പട്ടിക തന്നെ സെലക്റ്റര്‍മാര്‍ക്ക് മുന്നിലുണ്ട്. പല താരങ്ങളും നടത്തിയ ടീം പ്രവചനത്തില്‍ പന്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റനായ പന്ത് വിക്കറ്റ് കീപ്പറാവണമെന്നാണ് മിക്കവരുടേയും വാദം. 

എന്നാല്‍ അതല്ല, സഞ്ജുവിന് അവസരം നല്‍കമണെന്ന് പറയുന്നവരുമുണ്ട്. നാളെ ടീം പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാനം ഐപിഎല്‍ പ്രകടനം വച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ്. അതുകൊണ്ട് സഞ്ജു ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാവുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല, എക്‌സില്‍ ചില പോസ്റ്റുകളും വന്നുതുങ്ങി.

മാന്ത്രിക സഖ്യയില്‍ കോലി! സഞ്ജുവിനെ മറികടന്ന് റുതുരാജ്; ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍ മാറ്റം

കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും ടോപ് ഫോര്‍. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുന്നില്ലെന്നുള്ളതും സെലക്റ്റര്‍മാര്‍ മുഖവിലയ്‌ക്കെടുക്കും.റിങ്കു സിംഗ്, ശിവം ദുബെ എന്നിവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ഇല്ലാതൊയിരിക്കും ടീം വിന്‍ഡീസിലേക്ക് പറക്കുക.

ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

മുന്‍നിര: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്. 

മധ്യനിര: സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിംഗ്. 

സ്പിന്നര്‍: കുല്‍ദീപ് യാദവ്. 

പേസര്‍മാര്‍: ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ / മുഹമ്മദ് സിറാജ്.

ടീമിലെത്താന്‍ സാധ്യതയുള്ള മറ്റുതാരങ്ങള്‍: കെ എല്‍ രാഹുല്‍, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, സന്ദീപ് ശര്‍മ.

Follow Us:
Download App:
  • android
  • ios