ഡിവില്ലിയേഴ്സിനെയും മില്ലറെയും മറികടന്ന് ക്ലാസന്‍, ഏകദിന ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്ക

Synopsis
ദക്ഷിണാഫ്രിക്കക്കായി കുറഞ്ഞത് 1000 റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ഇന്നത്തെ ഇന്നിംഗ്സോട് ക്ലാസന്‍ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ ക്ലാസന്‍റെ സ്ട്രൈക്ക് റേറ്റ് 104.05 ആണ്. 102.17 സ്ട്രൈക്ക് റേറ്റുള്ള ഡേവിഡ് മില്ലര്‍ രണ്ടാം സ്ഥാനത്തും 101.27 സ്ട്രൈക്ക് റേറ്റുള്ള എ ബി ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.
പൊച്ചെഫെസ്ട്രൂം: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ വെടിക്കെട്ട് സെഞ്ചുറിയോടെ റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന്‍. 54 പന്തില്‍ സെഞ്ചുറി നേടിയ ക്ലാസന്‍ കളിയിലെ താരമായതിനൊപ്പം 61 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. 261 റണ്‍സ് വിജയലക്ഷ്യം 29.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
8.95 റണ്‍ റേറ്റില്‍ സ്കോര്‍ ചെയ്ത ദക്ഷിണാഫ്രിക്ക 200ന് മുകളിലുള്ള റണ്‍ ചേസില്‍ ഏറ്റവും മികച്ച റണ്‍ റേറ്റ് കുറിച്ചു. ഓസ്ട്രേലിയക്കെതിരായ 435 റണ്‍സിന്‍റെ ലോക റെക്കോര്‍ഡ് റണ്‍ചേസില്‍ കുറിച്ച 8.78 റണ്‍ റേറ്റാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ മറികടന്നത്. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം 250ന് മുകളിലുള്ള വിജയലക്ഷ്യം 30 ഓവറിനുള്ളില്‍ മറികടക്കുന്നത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 255 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മറികടന്നതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.
ദക്ഷിണാഫ്രിക്കക്കായി കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ഇന്നത്തെ ഇന്നിംഗ്സോട് ക്ലാസന്‍ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ ക്ലാസന്‍റെ സ്ട്രൈക്ക് റേറ്റ് 104.05 ആണ്. 102.17 സ്ട്രൈക്ക് റേറ്റുള്ള ഡേവിഡ് മില്ലര്‍ രണ്ടാം സ്ഥാനത്തും 101.27 സ്ട്രൈക്ക് റേറ്റുള്ള എ ബി ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.
സിംബാബ്‌വെയെ ഫിനിഷ് ചെയ്‌ത ഐതിഹാസിക സെഞ്ചുറി; നിഡമനൂരു റെക്കോര്‍ഡ് ബുക്കില്‍
30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ക്ലാസന്‍ 54 പന്തില്‍ സെഞ്ചുറിയിലെത്തി. 61 പന്തില്‍ 15 ഫോറും അഞ്ച് സിക്സും പറത്തി 119 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.പത്തൊമ്പതാം ഓവറില്‍ 142-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടശേഷമായിരുന്നു ക്ലാസന്‍റെ ക്ലാസിക് ഇന്നിംഗ്സ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചു.